മുൻ രക്ഷാധികാരികളായ ഫാത്തിമ ഗ്രൂപ്പ് ചെയർമാൻ ശ്രീ. ഈ. പി. മൂസ ഹാജി, അഷ്‌റഫ് കാനാമ്പുള്ളി, കൂടാതെ ശ്രീ. താഹിർ എ എച്ച് എന്നിവരുടെ മഹനീയ സാനിദ്ധ്യത്തിൽ സെക്രട്ടറി അലാവുദ്ധീൻ സ്വാഗതം ആശ്വസിച്ചു. പ്രസിഡന്റ് അഭിരാജ് പൊന്നാരാശ്ശേരിയുടെ അഭാവത്തിൽ ആക്ടിങ് പ്രസിഡന്റ് അബ്ദുറഹ്‌മാൻ ഇ. പി. സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. ഗ്ലോബൽ കൺവീനർ അബൂബക്കർ ഗ്ലോബൽ തല പ്രവർത്തനങ്ങൾ വിശദീകരിച്ചു. ട്രെഷറർ ഫിറോസ് ടി വി, ജോയിന്റ് സെക്രട്ടറിമാരായ അൻവർ ഹുസൈൻ, ശറഫുദ്ധീൻ മങ്ങാട്ട്, ജോയിന്റ് ട്രഷറർ വീരോജ് എന്നിവർ ആശംസകൾ നേർന്നു.
തുടർന്ന് അംഗങ്ങളുടെ കുടുംബങ്ങളെ ഉൾപെടുത്തികൊണ്ട് വിവിധ തരം കലാ കായിക പരിപാടികളും തരംഗ് ഓർക്കസ്ട്ര അവതരിപ്പിച്ച സംഗീത നിശയും കാണികൾക്ക് ഹരം പകരുന്നു. പരിപാടിയിൽ പങ്കെടുത്ത വിജയിച്ചവർക്ക് സമ്മാനദാനവും നടത്തപെട്ടു. രാവിലെ 10 മണിക്ക് ആരംഭിച്ച നമ്മൾസ് കുടുംബസംഗമം, രാത്രിഭക്ഷണത്തിനും ശേഷം 9 മണിയോടെ പ്രോഗ്രാം കൺവീനർ ഷാജഹാൻ സിങ്കം സഹകരിച്ച എല്ലാവർക്കും വിശിഷ്യാ അംഗങ്ങൾക്കും, കുടുംബങ്ങൾക്കും അകമഴിഞ്ഞ നന്ദി പ്രകാശിപ്പിച്ചുകൊണ്ട് സ്നേഹോത്സവത്തിന് സമാപനം കുറിച്ചു.
പരിപാടിക്ക് എക്സിക്യൂട്ടീവ് അംഗങ്ങളായ മുബാറക്ക് ഇമ്പാറക്ക്, സാദിക്കലി, മുസ്തഫ കണ്ണാട്ട്, അബ്ദുൽ ഷുക്കൂർ, കമറുദ്ധീൻ, അഷ്‌റഫ് കാസിം, സകരിയ, അസ്ഗർ അലി, അബ്ദുൽ സലാം, അബ്ദുൽ നാസർ, ഷാഹുമോൻ, മുജീബ്റഹ്മാൻ, ഷാജി എം അലി, ഫിറോസ് അലി, മുഹമ്മദ് അക്ബർ, ഹാറൂൺ, അഭിലാഷ്, മുഹാദ്, നൗഷാദ് ടി വി, ഉണ്ണി പുന്നാര, ആഷിഫ് റഹ്‌മാൻ, ആഷിക്, എന്നിവർ നേതൃത്വം നൽകി.