advertisement
Skip to content
GCC

സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ പ്രവാസം സമ്പന്നമാക്കി

ദുബൈ: ജീവിതത്തിൽ ഉണ്ടായ നിരവധിയായ പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യാൻ തന്നെ പാകപ്പെടുത്തിയത് പ്രവാസമാണെന്ന് എഴുത്തുകാരി ഇന്ദുലേഖ പറഞ്ഞു. കാഫ് ദുബൈ സംഘടിപ്പിച്ച 'എൻ്റെ പ്രവാസം എൻ്റെ ജീവിതം' എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്ന് എത്തിയ സ്ത്രീകൾക്ക് യു എ ഇയിലെ പ്രവാസം നൽകുന്ന സ്വാതന്ത്ര്യം സമാനതകൾ ഇല്ലാത്തതാണ്. വ്യക്തി എന്ന അർത്ഥത്തിൽ രാജ്യത്തിന്റെ നിയമവ്യവസ്ഥക്കുള്ളിൽ നിന്നുകൊണ്ട് സ്ത്രീകൾക്ക് അവരുടെ സ്വാതന്ത്ര്യത്തെ അതിരുകളില്ലാതെ അനുഭവിക്കാൻ പ്രവാസം അവസരം നൽകുന്നു. 'എൻ്റെ പ്രവാസം എൻ്റെ ജീവിതം' എന്ന പരിപാടിയിൽ പങ്കെടുത്ത സാമൂഹ്യസേവന രംഗത്തെ സന്ധ്യ രഘുകുമാർ, ആതുരസേവന രംഗത്തെ ലത ലളിത, പുതു തലമുറ പ്രവാസത്തെ പ്രതിനിധീകരിച്ചു സംസാരിച്ച പന്ത്രണ്ടാം ക്ലാസുകാരി ശ്രേയ സേതു എന്നിവർ നടത്തിയ നിരീക്ഷണങ്ങൾ ശ്രദ്ധേയമായി. വളർന്നുവരുന്ന തലമുറ എങ്ങനെയാണ് പ്രവാസത്തെ നോക്കിക്കാണുന്നത് എന്നും അവരുടെ കാഴ്ചയിൽ പ്രവാസം എന്നത് സാംസ്കാരിക ബഹുസ്വരതയുടെയും ഇഴുകിച്ചേരലിന്റെയും അടയാളപ്പെടുത്തലാണ് എന്നുമുള്ള ശ്രേയ സേതുവിൻ്റെ നിരീക്ഷണം ശ്രദ്ധേയമായി. മാത്രമല്ല, വ്യത്യസ്ത ഭാഷ, ഭക്ഷണം, സൗഹൃദം തുടങ്ങിയവ നൽകുന്ന അനുഭവങ്ങൾ വിലപ്പെട്ടതാണെന്നും ശ്രേയ പറഞ്ഞു. പരിപാടിയിൽ ഉഷാ ഷിനോജ് സ്വാഗതം പറഞ്ഞു. റസീന കെ പി അധ്യക്ഷത വഹിച്ചു.

എൻ്റെ പ്രവാസം എൻ്റെ ജീവിതം' എന്ന ലേഖന മത്സരത്തിൽ ഒന്നാം സമ്മാനം കിട്ടിയ റസീന ഹൈദറിന് നിഷ രത്നമ്മയും, രണ്ടാം സമ്മാനം കിട്ടിയ ലേഖ ജസ്റ്റിന് റോയ് റാഫേലും, മൂന്നാം സമ്മാനം കിട്ടിയ ദീപ പ്രമോദിന് വനിത എം. വി.യും, പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ച സന്ധ്യ രഘുകുമാറിന് ദീപ കേളാട്ടും, പ്രോത്സാഹന സമ്മാനങ്ങൾ ലഭിച്ച ജെനി പോളിന് ബിനു മനോഹറും അൻതാര ജീവിനു നിസാർ ഇബ്രാഹിമും പുരസ്‌കാരങ്ങൾ നൽകി. ലേഖന മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകളൂം പുരസ്കാരങ്ങളും നൽകി. പ്രഭാഷണത്തെക്കുറിച്ച് ദൃശ്യ ഷൈനും മത്സര വിഷയത്തെക്കുറിച്ച് രാജേശ്വരി പുതുശ്ശേരിയും മത്സരത്തിൽ ലഭിച്ച മുഴുവൻ ലേഖനങ്ങളെക്കുറിച്ച് ഗീതാഞ്ജലിയും സംസാരിച്ചു. ഷെഹീന അസി നന്ദി രേഖപ്പെടുത്തി.

Sivan VR Creator

Hello, 👋 I am Photographer & 360˚ Virtual tour creator based in Dubai.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest