advertisement
Skip to content
GCC

സാഹിത്യമത്സരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു

ദുബൈ: മലയാള സാഹിത്യവേദി / മലയാളി റൈറ്റേഴ്സ് ഫോറം ജിസിസിയിലുള്ള എഴുത്തുകാർക്കായി കഥ, കവിത, ലേഖന മത്സരങ്ങൾ നടത്തുന്നു. 'സമകാലീന രാഷ്ട്രീയവും ഇന്ത്യയുടെ ഭാവിയും' എന്നതാണ് ലേഖനവിഷയം. ചെറുകഥ, കവിത എന്നിവയ്ക്ക് പ്രത്യേക വിഷയങ്ങൾ ഇല്ല. ചെറുകഥ അഞ്ച് പേജിൽ കവിയാൻ പാടില്ല.

അച്ചടി / ഓൺലൈൻ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതാകരുത്. രചന മൗലികമായിരിക്കണം. രചയിതാവിന്റെ പേര് സൃഷ്ടിയിൽ ഉൾപ്പെടുത്തരുത്. രചയിതാവിനെ കുറിച്ചുള്ള വിവരങ്ങൾ പ്രത്യേകം സൃഷ്ടിയോടൊപ്പം അയക്കണം. കൂടാതെ ജിസിസിയിൽ താമസക്കാരനാണെന്ന് തെളിയിക്കുന്നതിനുള്ള നിയമാനുസൃത തിരിച്ചറിയൽ രേഖയുടെ കോപ്പി സൃഷ്ടിയോടൊപ്പം ലഭ്യമാക്കണം.

മത്സരാർത്ഥികൾക്ക് പ്രായപരിധിയില്ല. ഒരാളിൽ നിന്ന് ഒന്നിൽ കൂടുതൽ കഥയോ, കവിതയോ, ലേഖനമോ സ്വീകരിക്കുന്നതല്ല. സൃഷ്ടികൾ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി 2024 ആഗസ്റ്റ് 30. വിജയികൾക്ക് പ്രശസ്തിപത്രവും ശിൽപ്പവും നൽകുന്നതായിരിക്കും. സൃഷ്ടികൾ mrfcontest24@gmail.com എന്ന ഇമെയിൽ വിലാസത്തിൽ മാത്രം, ടൈപ്പ് ചെയ്ത് pdf ഫോർമാറ്റിൽ അയക്കുക. വിശദവിവരങ്ങൾക്ക് +919539885000, +971554892607 എന്ന വാട്സാപ് നമ്പറുകളിൽ ബന്ധപ്പെടാം.

FOKANA 2024 election public poll
Join our WhatsApp group CLICK TO JOIN For advertisements and news to publish please contact: news@malayalamtribune.com NB: This poll is conducted by the public, not the delegates of FOKANA.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest