കോട്ടയം: കുടമാളൂര്‍ പരേതനായ പ്രാപ്പുഴയില്‍ പി.എം. ചാക്കോയുടെ ഭാര്യ ഏലിയാമ്മ ചാക്കോ (കുട്ടിയമ്മ, 95) അന്തരിച്ചു. പരേത മണര്‍കാട്, പൂപ്പട അയര്‍ക്കാട്ടില്‍ കുടുംബാംഗമാണ്. പരേതനായ റവ.ഫാ. പി.റ്റി. മാത്യു പൂപ്പട അയര്‍ക്കാട്ടില്‍ (മാര്‍ത്തോമാ ചര്‍ച്ച്) സഹോദരനാണ്.
മക്കള്‍: എം.സി മത്തായി (തങ്കച്ചന്‍), ആലീസ് (യു.എസ്.എ), രാജു/സെലിന്‍ (കുടമാളൂര്‍), ബാബു/കൊച്ചുമോള്‍ (കുടമാളൂര്‍), തമ്പി / രാജി (കുടമാളൂര്‍), ജോസ് /അനു (രാജസ്ഥാന്‍), കൊച്ചുമോള്‍/ജയമോന്‍ (കോട്ടയം).
സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക് ശേഷം 4 മണിയോടുകൂടി ആര്‍പ്പൂക്കര സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരി കുടുംബ കല്ലറയില്‍ നടത്തപ്പെടും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: എം.സി മത്തായി (ന്യൂജേഴ്‌സി) 973 508 6745.
വാര്‍ത്ത അറിയിച്ചത്: ന്യൂജേഴ്‌സിയില്‍ നിന്നും ലാലു കുര്യാക്കോസ്
ഏലിയാമ്മ ചാക്കോ (കുട്ടിയമ്മ, 95) അന്തരിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -