കോഴിക്കോട് : വൈദ്യൂതി ചാർജ് വർദ്ധനവിനെതിരെ ബി.ജെ.പി. നടക്കാവ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
നടക്കാവ് കേളപ്പജി പാർക്കിൽ നിന്ന് വെസ്റ്റ്ഹിൽ വൈദ്യൂതി ഓഫിസിലേക്ക് നൈറ്റ് മാർച്ച് നടത്തി.
ബി.ജെ.പി. ജില്ല ജനറൽ സെക്രട്ടറി എം. മോഹനൻ മാസ്റ്റർ ജാഥ ക്യാപ്റ്റൻ നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബുവിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യ്തു.
വൈദ്യൂതി ചാർജ് വർദ്ധനവ് പകൽ കൊള്ളയാണന്നും
വൻകിട മുതലാളിമാർ കോടികൾ കുടിശിഖ വരുത്തിയ തുക പിരിച്ചെടുത്ത് ബോർഡിന്റെ കടം വീട്ടണമെന്നും അല്ലാതെ ജനങ്ങളുടെ മേൽ ഭാരം അടിച്ചേൽപ്പിക്കുന്ന നടപടിക്കെതിരെ ശക്തമായ സമരത്തിന് ബി.ജെ.പി.നേതൃത്വം നൽകുമെന്ന് അദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു
ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു അദ്ധ്യക്ഷത വഹിച്ചു.
ജില്ല സെക്രട്ടറി പ്രശോഭ് കോട്ടുളി മുഖ്യപ്രഭാഷണവും സംസ്ഥാന സമിതി അംഗം പി. രമണി ഭായ് സമാപന പ്രസംഗവും നടത്തി.
കൗൺസിലർ എൻ.ശിവപ്രസാദ്, ഒ.ബി.സി. മോർച്ച ജില്ല ജനറൽ സെക്രട്ടറി ടി.എം. അനിൽകുമാർ , മത്സ്യ സെൽ ജില്ല കൺവീനർ പി.കെ.ഗണേശൻ ,
ജനറൽ സെക്രട്ടറിമാരായ എൻ.പി. പ്രകാശൻ , പ്രവീൺ തളിയിൽ, വൈസ് പ്രസിഡണ്ടുമാരായ എം.ജഗനാഥൻ , പി.എം.സുരേഷ്, കെ.പി. പ്രേമോദ്, സെക്രട്ടറി മധു കാട്ടുവയൽ, മഹിള മോർച്ച ജില്ല കമ്മിറ്റി അംഗം റൂബി പ്രകാശൻ ,
കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് ടി. പ്രജോഷ് , ജനറൽ സെക്രട്ടറി. എ.പി. പുരുഷോത്തമൻ , ഒ.ബി.സി. മോർച്ച മണ്ഡലം പ്രസിഡണ്ട് കെ.സുഭാഷ്,
സോഷ്യൽ മീഡിയ കൺവീനർ ടി. അർജുൻ, സഹ കൺവീനർ അരുൺ രാമദാസ് നായക്, സെൽ കോഡിനേറ്റർ അഡ്വ.സി.ബിജിത്ത്,
ഏരിയ പ്രസിഡണ്ടുമാരായ പി.ബാലരാമൻ, പി.ശിവദാസൻ , മധു കാമ്പുറം,
ജനറൽ സെക്രട്ടറിമാരായ കെ. ബസന്ത് ,.ശശീന്ദ്ര ബാബു , അരുൾ ദാസ് , സി.ജോഷി, അനിൽകുമാർ , റാണി രതീഷ് , സ്വരാജ്, ടി.ശ്രീകുമാർ , സന്തോഷ് പൂഴിയിൽ , സോയ അനീഷ്, ജൂല അമിത്ത്, വേദസ് , എന്നിവർ നേതൃത്വം നൽകി.
