RAJESH THILLENKERI
രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ നിര്‍ണ്ണയിക്കുന്ന വിധി നിര്‍ണ്ണായകമാണ് നാളെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. രാജസ്ഥാനില്‍ കോണ്‍ഗ്രസ് തകരുമെന്നാണ് മിക്ക എക്‌സിറ്റ്‌പോള്‍ ഫലങ്ങളും പ്രവചിച്ചിരിക്കുന്നത്. മധ്യപ്രദേശില്‍ എന്തു സംഭവിക്കുമെന്നതില്‍ എക്‌സിറ്റ്‌പോളുകാര്‍ക്ക് വലിയ ആശയക്കുഴപ്പമില്ല. കോണ്‍ഗ്രസ് അധികാരത്തിലേറുമെന്നു തന്നെയാണ് പ്രവചനങ്ങള്‍. എന്നാല്‍ ശിവരാജ് സിംഗ് ചൗഹാനെതിരെ ഉയര്‍ന്ന അഴിമതി ആരോപണവും മറ്റും ഏറെ തിരിച്ചടിയുണ്ടായേക്കാമെന്ന കണക്കുകൂട്ടലിലാണ് ബി ജെ പി വിരുദ്ധചേരി. ബി ജെ പി ദേശീയ നേതൃത്വം ചൗഹാന് പകരം നേതൃത്വത്തിലേക്ക് മറ്റൊരു നേതാവിനെ കണ്ടെത്തിയതും ആശയക്കുഴപ്പങ്ങള്‍ക്ക് വഴിവെച്ചു എന്നുവേണം കരുതാന്‍. പത്തുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിജയ് വര്‍ഗിയെ തെരഞ്ഞെടുപ്പ് ഗോഥയില്‍ ഇറക്കിയതും ചൗഹാന്‍ കേന്ദ്രങ്ങളെ ചൊടിപ്പിച്ചിരുന്നു. മധ്യപ്രദേശില്‍ അധികാരത്തില്‍ ബി ജെ പി എത്തിയാലും ചൗഹാനായിരിക്കില്ല മുഖ്യമന്ത്രിയെന്ന സൂചനകള്‍ ദേശീയ നേതൃത്വം നല്‍കിയിരുന്നു.
ബി ജെ പി രാജസ്ഥാനില്‍ ആധിപത്യം നേുമോ അതോ അശോക് ഗഹ്ലോട്ട് രാജസ്ഥാനില്‍ അധികാര കസേരയില്‍ തുടരുമോ ? എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. അധികാരത്തിലേറിയകാലം മുതല്‍ അധികാര കിടമത്സരവും പോരാട്ടങ്ങളുമാണ് അശോക് ഗഹ്ലോട്ട് സര്‍ക്കാര്‍ നേരിട്ട പ്രതിസന്ധികള്‍. യുവനേതാവും കോണ്‍ഗ്രസിന്റെ സമാരാധ്യനായ നേതാവുമായിരുന്ന രാജേഷ് പൈലറ്റിന്റെ മകന്‍ സച്ചിന്‍ പൈലറ്റ് ഉയര്‍ത്തിയ നിരവധി വിമത നീക്കങ്ങള്‍ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരുന്നത്. തന്നെ മുഖ്യമന്ത്രിയാക്കണമെന്ന സച്ചിന്‍ പൈലറ്റിന്റെ ആവശ്യം അശോക് ഗെഹ്ലോട്ട് മുഖവിലയ്‌ക്കെടുത്തിരുന്നില്ല. ഒരു ഘട്ടത്തില്‍ പാര്‍ട്ടി വിടാന്‍പോലും സന്നദ്ധനായ പൈലറ്റിനെ ഏറെ പണിപ്പെട്ടാണ് ഹൈക്കമാന്‍ഡ് പാര്‍ട്ടിക്കൊപ്പം ചേര്‍ത്തു നിര്‍ത്തിയത്. ഒരു വേള ഗെഹ്ലോട്ടിലെ എ ഐ സി സി അധ്യക്ഷനാക്കി രാജസ്ഥാന്‍ പ്രശ്‌നം പരിഹരിക്കാന്‍ ഹൈക്കമാന്റ് ശ്രമിച്ചിരുന്നു. എന്നാല്‍ തനിക്കൊപ്പമുള്ള എം എല്‍ എമാരെ അണിനിരത്തി ആ നീക്കത്തെ ചെറുത്തു.
ബി ജെ പി യുടെ മുതിര്‍ന്ന നേതാവായ വസുദ്ധരാജ സിന്ധ്യയുമായി അശോക് ഗെഹ്ലോട്ടിന് അടുത്ത ബന്ധമുണ്ടെന്നുള്ള സച്ചിന്‍ പൈലറ്റിന്റെ ആരോപണവും, ബി ജെ പി നേതൃത്വം വസുദ്ധരരാജ സിന്ധ്യയ്ക്ക് അത്രപ്രാധാന്യം നല്‍കാത്തതും ഈ ആരോണം ശരിവെക്കുന്നതായിരുന്നു. തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നിന്നെന്നും, അഭിപ്രായ ഭിന്നതകളെല്ലാം പരിഹരിച്ചെന്നും രാഡജസ്ഥാനില്‍ തിരിച്ചടിയുണ്ടാവില്ലെന്നുമാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ് പറഞ്ഞിരുന്നത്. എന്നാല്‍ രാജസ്ഥാനില്‍ ഭരണം നഷ്ടപ്പെട്ടാല്‍ അത് അശോക് ഗെഹ്ലോട്ട് എന്ന രാഷ്ട്രീയ ചാണക്യന്റെ പതിനംകൂടിയാവും. ഭരണത്തിലേറിയാല്‍ സച്ചിന്‍ പൈലറ്റിന് ഗഹ്ലോട്ടിനൊപ്പം നില്‍ക്കുക മാത്രമായിരിക്കും സ്വീകരിക്കാവുന്ന നയം.
ചത്തിസ്ഗണ്ഡില്‍ ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് ഏറെ പണിപ്പെടേണ്ടിവരില്ലെന്നാണ് അവിടെ നിന്നും വരുന്ന സൂചനകള്‍. മൂന്ന് ടേം തുടര്‍ച്ചയായി ഭരിച്ച ബി ജെ പിയെ കഴിഞ്ഞതവണയാണ് ജനം കൈവിട്ടത്. കോണ്‍ഗ്രസിന് അധികാരത്തില്‍ തുടര്‍ച്ച ലഭിക്കുമെന്നുതന്നെയാണ് അവിടുത്തെ ജനവികാരം.
തെലങ്കാനയില്‍ വന്‍ നേട്ടം കൊയ്യാനായി ഇറങ്ങിപ്പുറപ്പെട്ട ബി ജെ പിക്ക് കനത്ത തിരിച്ചടിയായിരിക്കും ലഭിക്കുകയെന്ന് ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞു. തെലങ്കാനയുടെ നിലവിലുള്ള ഭരണക്കാരായ ബി ആര്‍ എസിന് അനുകൂലമാവില്ല തെരഞ്ഞെടുപ്പ് ഫലമെന്നാണ് ലഭ്യമാവുന്ന സൂചനകള്‍. കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള ബി ആര്‍ എസ് ഭരണത്തില്‍ നിന്നും തൂത്തെറിയപ്പെടുമെന്നാണ് പ്രവചനങ്ങള്‍. കുടുംബാധിപത്യവും അഴിമതിയും ബി ആര്‍ എസിന്റെ തകര്‍ച്ചയ്ക്ക് വഴിവെച്ചേക്കാമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചനകള്‍.
കോണ്‍ഗ്രസ് തുടക്കം തൊട്ടേ തെലങ്കാനയില്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവച്ചിരുന്നത്. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് നടത്തിയ അതേ നീക്കമാണ് തെലങ്കാനയിലും ഉണ്ടായതെന്ന് കാണാം. കോണ്‍ഗ്രസ് പ്രതീക്ഷകള്‍ക്ക് അനുസരിച്ച് ഉയര്‍ന്നാല്‍ അത് രാജ്യത്താകമാനം തിരിച്ചുവരവിനുള്ള ഊര്‍ജ്ജമായി മാറാനും വഴിയൊരുക്കും.
മിസ്സോറാമിലും ബി ജെ പിക്ക് പച്ചതൊടാനാവില്ല. മണിപ്പൂര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ മിസ്സോറാമില്‍ തിരിച്ചടിയുണ്ടാവുമെന്ന് ബി ജെ പി നേതൃത്വവും ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. മിസ്സോം നാഷണല്‍ ഫ്രന്റിന് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്നു തന്നെയാണ് സൂചനകള്‍. ബി ജെ പിയുടെ സഖ്യകക്ഷിയായിരുന്ന എം എന്‍ എഫ് ഇത്തവണ തനിച്ചാണ് മത്സരരംഗത്തുള്ളത്.
മണിക്കൂറുകള്‍ മാത്രമേ ഇനി ബാക്കിയുള്ളൂ. കോണ്‍ഗ്രസിന് തിരികെ വരാനുള്ള ആത്മധൈര്യം നല്‍കുന്നതാവുമോ ഈ തിരഞ്ഞെടുപ്പ്, അതോ ബി ജെ പി ആധിപത്യം അരക്കിട്ടുറപ്പിക്കുന്നതാവുമോ തെരഞ്ഞെടുപ്പ് ഫലമെന്ന് അറിയാനുള്ള അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ് അഞ്ച് സംസ്ഥാനങ്ങള്‍. നെഞ്ചിടിപ്പോടെയാണ് ഇരു പാര്‍ട്ടികളും
നാല് സംസ്ഥാനങ്ങളിലെ ഫലം ഞായറാഴ്ച ഉച്ചയോടെ അറിയാം. മിസ്സോറാമില്‍ തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ്