വാർത്ത: ജോസഫ് ജോൺ കാൽഗറി
എഡ്മൺറ്റോൺ: നോർത്തേൺ ആൽബെർട്ട മലയാളി ഹിന്ദു അസോസിയേഷന്റ(നമഹായുടെ) നേതൃത്വത്തിൽ വംശീയ വിരുദ്ധ (ആന്റി റേസിസം)സെമിനാർ നടത്തി. ആൽബെർട്ട പ്രൊവിൻസിൽ തന്നെ ആദൃമായാണ് ഇത്തരം സെമിനാർ നടക്കുന്നത്.

ബഹുമാനപ്പെട്ട ജെസ്‌വിർ ഡിയോൾ (എഡ്‌മിന്റൺ മെഡോസ് എം .എൽ .എ) ഭദ്രദീപം കൊളുത്തി ഉദ്ഘാടനം സെമിനാർ ചെയ്തു. തുടർന്ന് ആൽബെർട്ട സമൂഹത്തിലെ സാമൂഹ്യ സംഘടനകളുടെ പ്രതിനിധികളായ Dr.പി.വി .ബൈജു, ശ്രീ.തോമസ് മാത്യു, ശ്രീമതി ഗോമതി ബൂറാട, ശ്രീമതി മറിയ സാപേട്ട , ശ്രീ ജോസഫ് ജോൺ കാൽഗറി , Dr.പരമേശ്വർ കുമാർ, ശ്രീ ബിനോജ് കുറുവായിൽ എന്നിവർ പ്രസ്തുത വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി.
കുമാരി നീതു ഡാക്സ് എം.സി ആയിരുന്ന ചടങ്ങിന് നമഹ പ്രസിഡന്റ് രവി മങ്ങാട്ട് സ്വാഗതവും, സെക്രട്ടറി പ്രജീഷ് നന്ദിയും രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.