വാർത്ത: ജോസഫ് ജോൺ കാൽഗറി
എഡ്‌മണ്ടൻ എക്യൂമെനിക്കൽ ഫെലോഷിപ്പിന്റെ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി സമൂഹത്തിൽ വേദന അനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങായി മാറുവാൻ, എഡ്‌മണ്ടൻ 'ഹോപ്പ് മിഷൻ ' പ്രവർത്തനങ്ങൾക്ക് എക്യൂമെനിക്കൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ പ്രസിഡന്റ് ഫാ;പോൾ ഡെന്നി രാമചംകുടി, ട്രഷറർ ശ്രീ ജോൺസൺ കുരുവിളയും ചേർന്ന് സാമ്പത്തിക സഹായം കൈമാറുകയുണ്ടായി .
കോവിഡ് മഹാമാരിയുടെ പിടിയിൽ നിന്ന് വിമുക്തമായിക്കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹം സാധാരണ ജീവിത രീതിയിലേക്ക് തിരികെ വന്ന് കൊണ്ടിരിക്കുകയാണ്. എക്യൂമെനിക്കൽ ഫെലോഷിപ്പിന്റെ കൂട്ടായ്മയും പ്രവർത്തനങ്ങളും, 2022 ഡിസംബറിൽ നടത്തിയ സംയുക്ത ക്രിസ്തുമസ് ആഘോഷവും ഇതിലേക്ക് ഒരു പങ്കു വഹിച്ചിട്ടുണ്ട് .
എഡ്‌മണ്ടൻ നഗരത്തിലെ വിവിധങ്ങളായ ഒൻപത് ക്രിസ്ത്യൻ സഭകളുടെ കൂട്ടായ്‌മയാണ് എക്യൂമെനിക്കൽ ഫെലോഷിപ്പ് . സമൂഹത്തിന്റെ നന്മ കാംഷിച്ചുകൊണ്ട് സാമൂഹിക സാംസ്‌കാരിക മേഖലകളിൽ ശക്തമായി ഇടപെട്ട് പ്രവർത്തിച്ചു വരുന്നു . ഇതിന് നേതൃത്വം നൽകുന്നത് ബഹുമാനപ്പെട്ട വൈദികരും, അൽമായ പ്രതിനിധികളുമാണ്.
റവ.ജേക്കബ് എടക്കളത്തൂർ , ഫാ.ബിന്നി കുരുവിള, ഫാ.തോമസ് പുതുപ്പറമ്പിൽ, ഫാ. ജോസ് സ്റ്റീഫൻ, ഫാ.പ്രിൻസ് , ഫാ.പോൾ ബെന്നി രാമച്ചംകുടി, ഫാ.ബിനു ഫിലിപ്പ്, ഫാ. ബേബി ജോൺ, ഡീ തോമസ് കുരുവിള, ഫാ. റോബിൻ കെ ജോർജ് എന്നിവരാണ്. കൂടാതെ അൽമായ ട്രസ്റ്റീ ആയി ആശിഷ് ജോർജ് സാം , സെക്രട്ടറിയായി ഡോക്ടർ സിനോജ് എബ്രഹാം , ജനറൽ കൺവീനറായി ജോൺസൻ കുരുവിളയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു .