advertisement
Skip to content

കാനഡയിൽ ആദ്യമായി ‘കലകളുടെ ഉത്സവത്തിന്’ തിരികൊളുത്തി എഡ്മിന്റൻ നേർമ

എഡ്മിന്റൻ : കനേഡിയൻ മലയാളികളുടെ ഇടയിൽ ആദ്യമായി കലോത്സവ വേദിയൊരുക്കിക്കൊണ്ട് മെയ് 17,18,19 തിയതികളിലായി Balwin Community ഹാൾ , Edmonton NW ൽ വച്ചു നടത്തപ്പെടുന്ന എഡ്മിന്റൻ നേർമ കലോത്സവത്തിന്റെ രെജിസ്ട്രേഷൻ ആരംഭിച്ചു.

ഏപ്രിൽ 25, 2025 ആണ് രജിസ്‌ട്രേഷനുള്ള അവസാന തിയതി . മത്സരങ്ങളിൽ പങ്കെടുക്കുന്നവർ നിർബന്ധമായും രെജിസ്ട്രേഷൻ പൂർത്തിയാക്കണം. 12 വയസ്സ് മുതൽ 22 വയസ്സ് വരെയുള്ളവർക്കായി ഒരു കാറ്റഗറിയും 22 വയസ്സിൽ മുകളിൽ ഉള്ളവർക്കായി മറ്റൊരു കാറ്റഗറിയും മത്സരങ്ങൾക്കായി തരപ്പെടുത്തിയിട്ടുണ്ട്. കേരള കലോത്സവങ്ങളുടെ മാതൃകയിൽ വിവിധ സെക്ഷൻസ് ആയിട്ടാണ് മത്സരങ്ങൾ നടത്തപ്പെടുന്നത്.

വിവിധയിനം നൃത്ത മത്സരങ്ങളും പാട്ടു മത്സരങ്ങളും കൂടാതെ വത്യസ്തങ്ങളായ കഴിവുകൾ പ്രോത്സാഹിപ്പിക്കുവാൻ ചിത്രരചന,ക്ലേ മോഡലിംഗ് തുടങ്ങിയ മത്സരങ്ങളും, പ്രസംഗ മത്സരം, ലേഖന എഴുത്തു മത്സരം, മോണോ ആക്ട് - മൈമ് മത്സരങ്ങളും തുടങ്ങി ഇരുപതോളം മത്സരയിനങ്ങൾ ഈ വർഷം NERMA ഒരുക്കിയിട്ടുണ്ട്.

രജിസ്‌ട്രേഷനു വേണ്ടി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക : https://nerma.org/nerma-kalolsavam-registration/

വാർത്ത : ജോസഫ് ജോൺ കാൽഗറി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest