advertisement
Skip to content

എഡൻ ട്രസ്റ്റ്‌ ഹോംസ് ഉൽഘാടനം മന്ത്രി കെ.എൻ ബാല ഗോപാൽ നിർവഹിച്ചു

കൊട്ടാരക്കര: റിട്ടയർ മെന്റ് ജീവിതത്തിൽ സമൂഹത്തിൽ ഒറ്റപ്പെടുത്തുന്നവർക്കും. വിദേശത്തു ആയിട്ടുള്ള കുട്ടികളിൽ നിന്നും കൊച്ചുമക്കളിൽനിന്നും വേറിട്ട്‌ ജീവിക്കേണ്ടി വരുന്ന മാതാ പിതാക്കൾക്ക വേണ്ടി. കൊട്ടാരക്കരയിലും പരിസരത്തും ഉള്ള ഒരു പറ്റം ആളുകളുടെ നേതൃത്വത്തിൽ വിരമിക്കൽ ജീവിതം ഉല്ലാസ പ്രദമാക്കുവാൻ എഡൻ ട്രസ്റ്റ്‌ ഒരുക്കുന്ന വില്ലകളുടെ ഉൽഘാടനം ബഹു. ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാല ഗോപാൽ ഉൽഘാടനം ഓൺലൈനിൽ നിർവഹിച്ചു.

കേരളത്തിലെ ഒരു സാമൂഹ്യ പ്രശ്നമാണ് പ്രായം ആയവരുടെ എണ്ണം മറ്റുള്ള സംസ്ഥാനങ്ങളിലേക്കാളും കൂടുതൽ ആണെന്നുള്ള വസ്തുത. ഇതിനു ഒരു പരിധി വരെ സഹായകമായ കൂട്ടായ ജീവിതത്തിനും വാർധക്യ കാലം സന്തോഷപ്രദമാക്കുന്നതിനും അനേകം റിട്ടയർമെൻറ് സ്ഥാപനങ്ങൾ ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് മന്ത്രി തന്റെ ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

വയോജന പരിപാലനരംഗത്ത് തികച്ചും വ്യത്യസ്തമായൊരു വാതായനം തുറന്നിരിക്കുകയാണ് കൊട്ടാരക്കരയിൽ. പ്രകൃതി രമണീയമായ ഒരു ഗ്രാമത്തിന്റെ ചാതുരയിൽ പണികഴിപ്പിച്ചിരിക്കുന്ന ഈ സ്ഥാപനം. പ്രസിഡന്റ്‌ അച്ഛൻ കുഞ്ഞിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ ബഹു. കൊടികുന്നിൽ സുരേഷ്. എം. പി താക്കോൽ ദാനം നൽകി ഉൽഘാടനം ചെയ്തു. മലങ്കര ഓർത്തഡോൿസ്‌ സഭ കൊട്ടാരക്കര- പുനലൂർ ഭദ്രസനാധിപൻ ഡോക്ടർ യുഹാനോൻമാർ തേവോദോറാസ് അനുഗ്രഹ പ്രഭാഷണം നടത്തി, മലങ്കര കത്തോലിക്കാ സഭ വന്ദ്യ ഗീവർഗീസ് റുമ്പാൻ, അഡ്വ. ഐഷ പോറ്റി (എക്സ് എം. എൽ. എ) പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. കെ ജ്യോതി, പഞ്ചായത്ത്‌ മെമ്പർ സന്തോഷകുമാർ ജി ജോസ് കല യപുരം, അഡ്വ അലക്സ്‌ മാത്യു, അഡ്വ ശിവശങ്കര പിള്ള അഡ്വ തുളസിധരൻ പിള്ള, വി. എൽ ജോർജ് കുട്ടി, എൽ. തങ്കച്ചൻ, റെജിമോൻ വർഗീസ്, ജോൺ തോമസ്, ബിജു ജോൺ (ഫോക്കാനാ ട്രഷറർ) എന്നിവർ പ്രസംഗിച്ചു.

www.edentrusthomes.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest