ദുബായ് ∙ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ഗൾഫൂഡ് യുഎഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്ദർശിച്ചു. മേഖലയിലെ ലോകത്തിലെ ഏറ്റവും വലിയ പ്രദർശനങ്ങളിലൊന്നായി ഗൾഫൂഡ് കണക്കാക്കപ്പെടുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
യുഎഇയും ദുബായും ഭക്ഷ്യ മേഖലയിൽ കൈവരിച്ച നേട്ടങ്ങളിൽ അഭിമാനിക്കുന്നുവെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. വ്യാപാരം എന്നതിനൊപ്പം ഭക്ഷണം സംസ്കാരത്തിന്റെ ഭാഗം കൂടിയാണ്. ആരോഗ്യത്തിന്റെയും ജീവിത നിലവാരത്തിന്റെയും നിദാനവും ഭക്ഷണമാണ്. ലോകമെമ്പാടുമുള്ള ഭക്ഷ്യ മേഖലയിലെ വിദഗ്ധരെ ദുബായിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.