advertisement
Skip to content

ഡ്രൈ​വ​റി​ല്ലാ ടാ​ക്സി​ക​ൾ നി​ര​ത്തി​ലി​റ​ക്കാനൊരുങ്ങി ദു​ബൈ

ദു​ബൈ: ​ഡ്രൈ​വ​റി​ല്ലാ ടാ​ക്സി​ക​ൾ നി​ര​ത്തി​ലി​റ​ക്കു​ന്ന​തി​ന്​ അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി. ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സെ​ൽ​ഫ് ഡ്രൈ​വി​ങ്​ ടെ​ക്നോ​ള​ജി ക​മ്പ​നി​യാ​യ ക്രൂ​സു​മാ​യി സ​ഹ​ക​രി​ച്ച്​ ജു​മൈ​റ-1 ഏ​രി​യ​യി​ലെ റോ​ഡു​ക​ളി​ൽ മാ​പ്പി​ങ്​ തു​ട​ങ്ങി.

അ​ഞ്ചു ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ൾ, സൈ​നേ​ജ്, ഡ്രൈ​വ​ർ​മാ​രു​ടെ പെ​രു​മാ​റ്റം എ​ന്നി​വ സം​ബ​ന്ധി​ച്ച വി​വ​ര​ശേ​ഖ​ര​ണ​വും സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ പ​രി​ശോ​ധ​ന​യു​മാ​ണ്​ പ്ര​ധാ​ന​മാ​യും ന​ട​ക്കു​ന്ന​ത്.

സ്‌​മാ​ർ​ട്ട് മൊ​ബി​ലി​റ്റി​യി​ലും നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യി​ലും മി​ക​വു​പു​ല​ർ​ത്തു​ന്ന​തി​ലെ നി​ർ​ണാ​യ​ക ഘ​ട്ട​മാ​ണ് പ​രി​ശോ​ധ​ന​യെ​ന്ന്​ ആ​ർ.​ടി.​എ പ​ബ്ലി​ക്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ഏ​ജ​ൻ​സി സി.​ഇ.​ഒ അ​ഹ്​​മ​ദ്​ ഹാ​ഷിം ബ​ഹ്​​​റൂ​സി​യ​ൻ പ​റ​ഞ്ഞു. ‘ക്രൂ​സി’​ന്‍റെ വാ​ഹ​ന​ങ്ങ​ൾ ദു​ബൈ ട്രാ​ഫി​ക് സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്ന സ്വ​യം​ഭ​ര​ണ ഡ്രൈ​വി​ങ് സം​വി​ധാ​ന​ങ്ങ​ളാ​ണോ എ​ന്ന്​ ഉ​റ​പ്പാ​ക്കു​ക​യാ​ണ് പ​രി​ശോ​ധ​ന​യു​ടെ ല​ക്ഷ്യ​മെ​ന്നും നി​ർ​മി​ത​ബു​ദ്ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ്​ സം​വി​ധാ​ന​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച സ്മാ​ർ​ട്ട്​ സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന ന​ഗ​രം എ​ന്ന നി​ല​യി​ലേ​ക്ക്​ ദു​ബൈ​യെ മാ​റ്റി​യെ​ടു​ക്കു​ക​യെ​ന്ന​തും ​​സെ​ൽ​ഫ്​ ഡ്രൈ​വി​ങ്​ ഗ​താ​ഗ​ത​രം​ഗ​ത്ത്​ മി​ക​വ്​ തെ​ളി​യി​ക്കു​ക​യു​മാ​ണ്​ പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ആ​ർ.​ടി.​എ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

പൗ​ര​ന്മാ​രു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും സ​ന്ദ​ർ​ശ​ക​രു​ടെ​യും ക്ഷേ​മ​വും സു​ര​ക്ഷ​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​തി​ബ​ദ്ധ​ത അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്​ പ​ദ്ധ​തി​യെ​ന്നും വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു​കൊ​ണ്ട്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

2030ഓ​ടെ 4000 ഡ്രൈ​വ​റി​ല്ലാ ടാ​ക്സി​ക​ൾ വി​ന്യ​സി​ക്കാ​നാ​ണ്​ ആ​ർ.​ടി.​എ പ​ദ്ധ​തി​യി​ടു​ന്ന​ത്. ഇ​തോ​ടെ ക്രൂ​സ് സെ​ൽ​ഫ്-​ഡ്രൈ​വി​ങ്​ കാ​റു​ക​ൾ വാ​ണി​ജ്യ​വ​ത്ക​രി​ക്കു​ന്ന ആ​ദ്യ​ത്തെ യു.​എ​സ് ഇ​ത​ര ന​ഗ​ര​മാ​യി ദു​ബൈ മാ​റും. ഓ​ട്ടോ​ണ​മ​സ് വാ​ഹ​ന​ങ്ങ​ൾ പു​റ​ത്തി​റ​ക്കു​ന്ന​ത് ഗ​താ​ഗ​ത​ക്കു​രു​ക്ക് ല​ഘൂ​ക​രി​ക്കു​ക​യും വാ​ഹ​നാ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണം കു​റ​ക്കു​ക​യും ദോ​ഷ​ക​ര​മാ​യ മ​ലി​നീ​ക​ര​ണം കു​റ​ക്കു​ക​യും ചെ​യ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest