മിഷിഗൺ: അമേരിക്കയിൽ ഹൃസ്വ സന്ദർശനത്തിനായി എത്തിയ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ അദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് ഡിട്രോയിറ്റ് മെട്രോ വിമാനത്താവളത്തിൽ വൈദികരും സഭാ പ്രതിനിധികളും ചേർന്ന് വൻ വരവേൽപ്പ് നൽകി.
ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവക വികാരി റവ. സന്തോഷ് വർഗ്ഗീസ്, റവ. പി. ചാക്കോ, ഭദ്രാസന കൗൺസിൽ അംഗം ബോബൻ ജോർജ്, ഇടവക സെക്രട്ടറി ജോൺ മാത്യൂസ്, സഭാ പ്രതിനിധി മണ്ഡലാംഗം സാൻസു മത്തായി, ഭദ്രാസന അസ്സംബ്ലി അംഗം റൻസി ചാക്കോ, മുൻ സഭാ പ്രതിനിധി മണ്ഡലാംഗം ഡോ. സോമൻ ഫിലിപ്പ് ചാക്കോ, മുൻ ഭദ്രാസന കൗൺസിൽ അംഗം അലൻ ജി. ജോൺ, ഡോണ സന്തോഷ്, ഷാലൻ ജോർജ് എന്നിവർ വിമാനത്താവളത്തിൽ മെത്രാപ്പോലീത്തായെ സ്വീകരിക്കുവാൻ എത്തിയിരുന്നു.
ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയിൽ ഡിസംബർ 8 ഞായറാഴ്ച രാവിലെ 9:30-ന് മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാനയ്ക്കു നേതൃത്വം നൽകും. തുടർന്ന് മെത്രാപ്പോലീത്തായുടെ എപ്പിസ്കോപ്പൽ സ്ഥാനാരോഹണത്തിന്റെ 35-മത് വാർഷികാഘോഷങ്ങളുടെ ഭാഗമായിട്ടുള്ള അനുമോദന സമ്മേളനവും നടക്കും. ഇതിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക ചുമതലക്കാർ അറിയിച്ചു.