വാഷിങ്ടൺ ഡിസി: വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെ വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി കൊണ്ട് ഒരിക്കൽ കൂടി ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്തുമെന്നും രേഖകളില്ലാത്ത ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരെ നാടുകടത്താമെന്നും എന്നുള്ള വാഗ്ദാനങ്ങളിൽ അമേരിക്കൻ ജനതയുടെ വിലയിരുത്തലാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തന്നെ തിരഞ്ഞെടുത്തത്.
ബുധനാഴ്ച രാവിലെ പ്രസിഡൻറ് സ്ഥാനത്തേക്ക് ചരിത്രത്തിൽ ആദ്യമായി മത്സരിച്ച ഇന്ത്യൻ വംശജയ ആയ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി വനിതയായ ഹാരിസിനെതിരെ ട്രംപ് വിജയം നേടി. പ്രസിഡൻ്റ് ജോ ബൈഡൻ രണ്ടാം ടേമിനുള്ള തൻ്റെ ശ്രമം ഉപേക്ഷിച്ചതിന് ശേഷം അവർ ഡെമോക്രാറ്റിക് കാമ്പെയ്‌നിൻ്റെ നിയന്ത്രണം ഏറ്റെടുത്തു. ജൂണിലെ ബൈഡൻ നടത്തിയ ഡിബേറ്റിലെ ദയനീയ പ്രകടനത്തിൻ്റെ പശ്ചാത്തലത്തിൽ ആണ് ബൈഡൻ പിൻമാറാൻ തീരുമാനിച്ചത്.
ബുധനാഴ്ച ഹാരിസ് ട്രംപിനെ വിളിച്ച് അഭിനന്ദിച്ചത് കൂടാതെ തൻ്റെ പരാജയം സമ്മതിച്ചു.