പി പി ചെറിയാൻ
ഫ്ലോറിഡ : ഫ്ലോറിഡയിലെ ഗവർണർ റോൺ ഡിസാന്റിസ്, ന്യൂ ഹാംഷെയർ പ്രൈമറി തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ്, ഞായറാഴ്ച്ച പ്രസിഡണ്ടിനായുള്ള തന്റെ പ്രചാരണം താൽക്കാലികമായി അവസാനിപ്പിക്കുകയാണെന്ന് ഒരു വീഡിയോയിലൂടെ അറിയിച്ചു.
ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് തന്റെ പ്രക്ഷുബ്ധമായ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിക്കുകയും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ എൻഡോർസ് ചെയുകയും ചെയ്തു .
മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശക്തമായ വെല്ലുവിളിയായാണ് ഫ്ലോറിഡ ഗവർണർ ആദ്യം കണക്കാക്കപ്പെട്ടിരുന്നത്.
അയോവയിൽ രണ്ടാം സ്ഥാനത്തെത്തിയതിനെ തുടർന്നാണ് ഡിസാന്റിസിന്റെ പുതിയ തീരുമാനം , അദ്ദേഹവും സഖ്യകക്ഷികളും ദശലക്ഷക്കണക്കിന് പണം ചെലവഴിച്ച് സക്തമായ വോട്ടെടുപ്പ് ശ്രമത്തിന് ഗവർണർ 99 കൗണ്ടികളും സന്ദർശിച്ചു. ന്യൂ ഹാംഷെയർ, സൗത്ത് കരോലിന തുടങ്ങിയ ആദ്യകാല വോട്ടിംഗ് സംസ്ഥാനങ്ങളിൽ സാന്നിധ്യം സ്ഥാപിക്കുന്നതിനുപകരം അദ്ദേഹം ആഴ്ചതോറും സംസ്ഥാനത്ത് ചെലവഴിച്ചു.
