advertisement
Skip to content

ഡെബ്ബി കൊടുങ്കാറ്റ്: യു.എസ്സിൽ എട്ട് മരണം

നോർത്ത് കരോളിന: ശക്തമായ കൊടുങ്കാറ്റും നിര്‍ത്താതെ പെയ്യുന്ന കനത്ത മഴയും അമേരിക്കൻ ഐക്യനാടുകളിലെ മിഡ്-അറ്റ്ലാൻ്റിക്, വടക്കുകിഴക്കൻ പ്രദേശങ്ങളിൽ വ്യാപകമായ നാശം വിതയ്‌ക്കുകയാണ്. നാഷണൽ വെതർ സർവീസ് പല സംസ്ഥാനങ്ങൾക്കും വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ചില പ്രദേശങ്ങളിൽ 15 മുതൽ 25 ഇഞ്ച് വരെ മഴയുടെ സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. അഞ്ഞൂറിൽ അധികം ഫ്‌ളൈറ്റ് സർവ്വീസുകളാണ് വെള്ളിയാഴ്ച മാത്രം റദ്ദാക്കിയിട്ടുള്ളത്. രാജ്യാന്തര സർവ്വീസുകൾ ഉൾപ്പടെ ഏകദേശം 4,000 വിമാനങ്ങൾ വൈകി. ന്യൂആർക്ക്, ജെ.എഫ്.കെ, ലാഗാർഡിയ എന്നീ എയർപോർട്ടുകൾ തങ്ങളുടെ എയർലൈനുകളുടെ അപ്‌ഡേറ്റുകൾ പരിശോധിക്കാൻ യാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വടക്കുകിഴക്കൻ മേഖലയിലെ ട്രെയിൻ സർവീസുകളെയും ഡെബ്ബി കാര്യമായി ബാധിച്ചിട്ടുണ്ട്. വിവിധ പ്രദേശങ്ങളിലുണ്ടായ അനിഷ്ട സംഭവങ്ങളിലായി എട്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest