കഥ - ജിഷ. യു.സി
ഉച്ചയൂണു കഴിഞ്ഞൊന്നു കിടന്നതാണ്
പിന്നെ എണീറ്റില്ല പോലും
അനാഥമായകാഴ്ചകളടുക്കളയിൽ
അവർ കഴുകാനിട്ട പാത്രങ്ങളിൽഉറുമ്പരിക്കുന്നു
വൈകീട്ട് വടയുണ്ടാക്കാനവൾ നനച്ചടച്ചുവച്ചഉഴുന്നുണ്ടു മിക്സിക്കരികിൽ
പുറത്തയലിൽ തൂങ്ങിയാടുന്ന തുണികൾ
മുറത്തിൽചെറ്യൂള്ളി പകുതിയും തൊലിക്കാൻ ബാക്കിയാണ്
സോപ്പു വെള്ളത്തിൽ കുതിർത്ത മകന്റെ ഷൂസ്
തേപ്പുപെട്ടിക്കടുത്തു കണ്ട വസ്ത്ര ക്കൂമ്പാരം
പിന്നെ വിറകടുപ്പിനടുത്ത് ചൂടാക്കാൻ കൂട്ടി വച്ച ചകിരികൾ
എച്ചിലു കാത്ത്
അടുക്കളപ്പുറത്തു കാത്തു കിടക്കുന്ന തള്ളപ്പട്ടിയുടെ അക്ഷമയോടെയുള്ള മോങ്ങൽ
തൊടിയിലയവെട്ടി കിടന്ന പൂവാലിയുടെ നീണ്ട കണ്ണുകൾ വെയിലു വന്നു മാറ്റിക്കെട്ടുകെന്നു പറയാതെ പറഞ്ഞ് അവളെ തിരയുന്നു
അവർപകുതി വായിച്ച പത്രത്താളിലെ ചരമക്കോളത്തിൽ തുറിച്ച കണ്ണുമായി ഇരുന്ന പല്ലി
അവളെത്തിരക്കി പലതവണ ചിലച്ചു നോക്കി
കയ്യാലപ്പുറത്തുണ്ടോലക്കെട്ടു
പകുതി ചാരിയാമതിലിൽ മേൽ
അവളുറങ്ങുന്നയറയിൽ
നിലച്ചുപോയ ഘടികാരമുണ്ടു ചുവരിൽ
അപ്പുറത്തെ കലണ്ടറിൽ കുറിപ്പുകൾ അക്കങ്ങളെ മറക്കും വിധം
പാലു വിറ്റ കണക്കുണ്ടു
പിറന്നാളു വഴിപാടുകളും
ചിക്കുചില്ലറയങ്ങാടിക്കണക്കുകളും
മൂക്കിലടിക്കുന്നസഹ്യ ഗന്ധമവൾ.
വിണ്ട കാലിൽ പുരട്ടുന്ന നാറ്റമുള്ള പഴ നെയ്യ് തുറന്നു വച്ചിട്ടുണ്ടാ ജനാലപ്പടിമേലതിന്റെ യാണ്
ബാക്കിയാവുന്ന ശൂന്യതക്കപ്പുറം
പറയുന്നു ലോകർ
അവൾക്കു ജോലിയില്ല
അവളൊരു ഹൗസ് വൈഫാ