advertisement
Skip to content

ചിക്കാഗോയില്‍ നൃത്ത,സംഗീത വിരുന്നും, താരനിശയും മെയ് 9-ന്

ബെഞ്ചമിന്‍ തോമസ്

ചിക്കാഗോ: ചിക്കാഗോയിലെ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ നൃത്ത,സംഗീത വിരുന്നും, താരനിശയും (മലങ്കര സ്റ്റാര്‍ നൈറ്റ് 2025) മെയ് മാസം ഒമ്പതാം തീയതി 7 മണിക്ക് നേപ്പര്‍വില്‍ യെല്ലോ ബോക്‌സ് തീയേറ്ററില്‍ വെച്ച് (1635 Emerson Ln, Naperville) നടത്തപ്പെടുന്നു.

കുച്ചിപ്പുടി, ഭരതനാട്യം, കേരള നടനം, സിനിമാറ്റിക് ഡാന്‍സ് എന്നിവകളില്‍ തങ്ങളുടെ പ്രാവീണ്യം തെളിയിച്ചിട്ടുള്ള റീമ കല്ലിങ്കല്‍, നിഖില വിമല്‍, അപര്‍ണ്ണ ബാലമുരളി എന്നീ സിനിമാതാരങ്ങളുടെ നൃത്ത സംഗീതമേളയും, സംഗീത ലോകത്ത് വിസ്മയം തീര്‍ക്കുകയും, സിനിമാ പിന്നണി ഗാന രംഗത്ത് അവാര്‍ഡുകള്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുള്ള ജോബ് കുര്യന്‍ (അമൃത ടിവി ഫെയിം), അന്‍ജു ജോസഫ് (ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം) എന്നിവരുടെ സംഗീത കലാവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.

ചിക്കാഗോയില്‍ നടത്തപ്പെടുന്ന ഈ നൃത്ത -സംഗീത മേള ഈവര്‍ഷത്തെ ആദ്യത്തെ സ്റ്റേജ് ഷോ ആണെന്നുള്ളതും ശ്രദ്ധേയമാണ്.

മാര്‍ച്ച് 30-ന് എവന്‍സ്റ്റണിലുള്ള മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ വെച്ച് ടിക്കറ്റ് വില്‍പ്പനയുടെ കിക്കോഫ് നടത്തപ്പെട്ടു. ഇടവക വികാരി ഫാ. ജെറി മാത്യു ആദ്യത്തെ ടിക്കറ്റ്, ഗോള്‍ഡ് സ്‌പോണ്‍സറായ രാജു വിന്‍സെന്റിന് നല്‍കിക്കൊണ്ടാണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. തദവസരത്തില്‍ ഇടവക സെക്രട്ടറി ബെഞ്ചമിന്‍ തോമസ് പ്രോഗ്രാമിനെക്കുറിച്ചുള്ള വിവരണങ്ങള്‍ നല്‍കി.

കഴിഞ്ഞ കാലങ്ങളില്‍ ചിക്കാഗോയിലെ സഹൃദയരായ ഏവരും ഈ ഇടവകയ്ക്ക് നല്‍കിയിട്ടുള്ള സഹായ സഹകരണങ്ങള്‍ തുടര്‍ന്നും നല്‍കണമെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ രഞ്ചന്‍ തോമസും, രാജു വിന്‍സെന്റും അഭ്യര്‍ത്ഥിച്ചു.

ഫാ. ജെറി മാത്യുവും, ഇടവക ചുമതലക്കാരും ഈ മെഗാഷോയിലേക്ക് കലാ സ്‌നേഹികളായ നിങ്ങള്‍ ഓരോരുത്തരേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്തു. ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബെഞ്ചമിന്‍ തോമസ് (847 529 4600), രഞ്ചന്‍ ഏബ്രഹാം (847 287 0661), രാജു വിന്‍സെന്റ് (630 890 7124).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest