പി.പി ചെറിയാൻ
ഗാർലാൻഡ് (ഡാളസ്): വാലൻ്റൈൻസ് ഡേയുടെ ആവേശത്തിൽ, കേരള അസോസിയേഷൻ ഓഫ് ഡാളസ് 2024 ഫെബ്രുവരി 24 ശനിയാഴ്ച വൈകുന്നേരം ഗാർലൻഡിലെ അസോസിയേഷൻ ഹാളിൽ വെച്ച് സംഘടിപ്പിച്ച കരോക്കെ സംഗീത സായാഹ്നം (പ്രണയനിലാവ്) അവിസ്മരണീയമായി









നിത്യഹരിത റൊമാൻ്റിക് ഗാനങ്ങളുടെ അവിസ്മരണീയമായ പ്രകടനങ്ങളുടെ സായാഹ്നത്തിൽ ഡാളസ് ഫോർത്തവർത്ത് മെട്രോപ്ലെക്സിലെ ആറു വയസ്സുമുതൽ തൊണ്ണൂറു വയസ്സുവരെയുള്ള മുപ്പതിൽ പരം അനുഗ്രഹീത ഗായകരാണ് അണിനിരന്നത് .പ്രണയത്തെ അതിൻ്റെ എല്ലാ സ്വരമാധുര്യത്തോടെയും ആഘോഷിച്ച സംഗീത പരിപാടി ഡാളസ് കേരള അസോസിയേഷൻ ചരിത്രത്തിൽ ആസ്വാദകരുടെ സാന്നിധ്യം കൊണ്ടും അവതരണ പുതുമ കൊണ്ടും തികച്ചും വ്യത്യസ്ത പുലർത്തുന്നതായിരുന്നു. വൈകീട്ട് ക്രത്യം നാലുമണിക്ക് ആരംഭിച്ച സംഗീത പരിപാടി എട്ടു മണിവരെ നീണ്ടുവെങ്കിലും വർധിച്ച ആവേശത്തോടെ കാണികൾ ഇരിപ്പിടങ്ങളിൽ ആടിയും പാടിയും ഇരുന്നിരുന്നത് പ്രത്യേകം ശ്രദ്ധയാകർഷിച്ചു. ഗായകർ ആലപിച്ച ഓരോ ഗാനവും ഒന്നിനോടൊന്നു മികച്ചതായിരുന്നു
അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ സ്വാഗതം ആശംസിച്ചു. കേരള അസോസിയേഷൻ ഭാവി പ്രവർത്തനങ്ങളിൽ എല്ലാവരെയും സഹകരിപ്പിച്ചു മുന്നോട്ടുപോകുമെന്നും കഴിഞ്ഞ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി അംഗങ്ങളുടെ താല്പര്യങ്ങൾക് മുൻഗണന നൽകുമെന്നും പ്രദീപ് ഉറപ്പു നൽകി.
അമേരിക്കൻ ഇന്ത്യൻ ദേശീയ ഗാനങ്ങളോടെയാണ് നാല് മണിക്കൂർ നീണ്ടു നിന്ന സംഗീത സായാനത്തിനു തുടക്കം കുറിച്ചത്.ആർട്സ് ഡയറക്ടർ ശ്രീമതി സുബി ഫിലിപ്പ് ,രഞ്ജിത് ജെയിംസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.സംഗീത പരിപാടികൾക്കിടയിൽ ഡാളസ് കേരള അസോസിയേഷന്റെ പുതുവർഷത്തെ പരിപാടികളുടെ ഉദ്ഘാടന കർമം നിലവിളക്കിൽ ദീപം കൊളുത്തി പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ നിർവഹിച്ചു . തുടർന്ന് കേക്ക് മുറിച്ചു എല്ലാവര്ക്കും വിതരണം ചെയ്തു.
അസോസിയേഷൻ ജനറൽ സെക്രട്ടറി മൻജിത് കൈനിക്കര നന്ദി പറഞ്ഞു.സംഘടനയുടെ ആദ്യപരിപാടി ഇ ത്രയും വിജയകരമാകുന്നതിനു ആത്മാർത്ഥമായി പ്രവർത്തിച്ച അസോസിയേഷൻ ഭാരവാഹികളും ഗായകരും പ്രത്യകം അഭിനന്ദനം അർഹിക്കുന്നുവെന്നു മൻജിത് പറഞ്ഞു . തുടർന്നു എല്ലാവര്ക്കും അസോസിയേഷൻ ഭാരവാഹികൾ തയാറാക്കിയ വിഭവ സമ്രദ്ധമായ ഡിന്നറും ആസ്വദിച്ചാണ് അംഗങ്ങൾ യാത്രയായത്.
മുൻ പ്രസിഡന്റ് ബോബെൻ കൊടുവത്തു , ഇന്ത്യൻ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റർ പ്രസിഡന്റ് ഷിജു എബ്രഹാം, i ,ഡിറക്ടര്മാരായ സിജു വി ജോർജ്, രാജൻ ഐസക് , ജോസ് ഓച്ചാലിൽ , പീറ്റർ നെറ്റോ ആസോസിയേഷൻ ആദ്യ ജനറൽ സെക്രട്ടറി എബ്രഹാം മാത്യു (കുഞ്ഞുമോൻ),ഇന്ത്യ പ്രസ് ക്ലബ് അഡ്വൈസറി ബോർഡ് ചെയര്മാൻ ബെന്നി ജോൺ , കേരള ലിറ്റററി സൊസൈറ്റി പ്രസിഡന്റ് ഷാജു ജോൺ ,പി .സി മാത്യു (ഗാർലാൻഡ് സിറ്റി സീനിയർ സിറ്റിസൺ കമ്മീഷണർ )എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
