ഡാളസ്: മാർച്ച് 16 ന് രാവിലെ ഗാർലൻഡിൽ വെച്ച് ഉണ്ടായ വാഹനാപകടത്തിൽ ആൽവിൻ രാജൻ (31) നിര്യാതനായി. ആലപ്പുഴ ജില്ലയിൽ കൃഷ്ണപുരം കാപ്പിൽ കിഴക്കേതിൽ, ആലുംമൂട്ടിൽ നഗരൂർ വീട്ടിൽ രാജൻ - വൽസമ്മ ഏബ്രഹാം ദമ്പതികളുടെ മൂത്ത മകനായിരുന്നു ആൽവിൻ. കുടുംബം ഡാളസ് ശാരോൻ ഫെലോഷിപ്പ് സഭാ അംഗങ്ങൾ ആണ്. ഓൺലൈൻ വ്യാപാര സ്ഥാപനമായ ആമസോൺ കമ്പനിയുടെ ജീവനക്കാരനായിരുന്നു. ആരൻ ഏബ്രഹാം പരേതൻ്റെ ഏക സഹോദരൻ ആണ്.
ഭൗതിക സംസ്കാര ശുശ്രൂഷകൾ പിന്നീട് മെസ്കിറ്റിലുള്ള ശാരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെ നേതൃത്വത്തിൽ നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.