കൊച്ചി: കളമശ്ശേരിയിലെ കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) ഇന്നലെ ടെക് ഫെസ്റ്റിനോടനുബന്ധിച്ചുള്ള ഗാനസന്ധ്യക്കിടെ തിരക്കിൽപെട്ട് മരിച്ച വിദ്യാർഥികളുടെ മൃതദേഹം കുസാറ്റ് ക്യാമ്പസിൽ പൊതുദർശനത്തിനെത്തിച്ചു. മരിച്ച നാല് പേരിൽ ക്യാമ്പസിലെ വിദ്യാർഥികളായ മൂന്ന് പേരുടെ മൃതദേഹമാണ് കുസാറ്റിൽ പൊതുദർശനത്തിനെത്തിച്ചത്.
അതുൽ തമ്പി, ആൻ റിഫ്ത്ത, സാറാ തോമസ് എന്നിവരുടെ മൃതദേഹമാണ് പോസ്റ്റുമോർട്ടത്തിന് ശേഷം സഹപാഠികൾക്ക് അന്ത്യാഞ്ജലിയർപ്പിക്കാനായി ക്യാമ്പസിലെത്തിച്ചത്. പൊതുദർശനത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.