advertisement
Skip to content

കോണ്‍ഗ്രസില്‍ കലഹം മൂക്കുന്നു, വി എം സുധീരനും കെ സുധാകരനും പരസ്യപ്രതികരണം

തിരുവനന്തപുരം: കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും മുന്‍ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരനും നേര്‍ക്ക് പോരാട്ടം ആരംഭിച്ചതോടെ കോണ്‍ഗ്രസില്‍ പരസ്യ വിളുപ്പലക്കലിന് തുടക്കമായിരിക്കുന്നു. സുധീരന്റെ പ്രസ്താവനകള്‍ക്ക് താന്‍ വില കല്‍പ്പിക്കുന്നില്ലെന്നും സുധീരന്റെ പ്രസ്താവനകള്‍ പ്രസ്താവനകള്‍ പൂര്‍ണ്ണമായും തള്ളിക്കളയുന്നു. സുധീരന്റെ പ്രസ്താവനകള്‍ അസ്ഥാനത്തുള്ളവയാണ്. താന്‍ അതിന് വില കല്‍പ്പിക്കുന്നില്ല. സുധീരന്‍ പ്രകടിപ്പിക്കുന്നത് അദ്ദേഹത്തിന്റെ സംസ്‌കാരമെന്നും കെ സുധാകരന്‍ ആരോപിക്കുകയാണ്. ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെടുമ്പോള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് കെ സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
സുധാകരന്റെ പ്രതികരണത്തിന് മറുപടിയുമായി വി എം സുധീരനും രംഗത്തെത്തി

സുധാകരന്റെ പ്രതികരണം തെറ്റിദ്ധാരണജനകമെന്ന് സുധീരന്‍ പറഞ്ഞു. വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞതെന്നാണ് സുധീരന്റെ ആരോപണം. പാര്‍ട്ടി വിട്ടു എന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ല. പുതിയ നേതൃത്വം വന്നപ്പോള്‍ ആദ്യം സ്വാഗതം ചെയ്തത് താന്‍ ആണ്. ഗ്രൂപ്പ് നോക്കാതെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നെങ്കില്‍ 2016 ല്‍ തോല്‍ക്കില്ലായിരുന്നു. കഴിവ് നോക്കാതെയാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. അതില്‍ ഞാന്‍ ദുഃഖിതനായിരുന്നു. കെ പി സി സി അധ്യക്ഷനായി സുധാകരനും പ്രതിപക്ഷനേതാവായി വി ഡി സതീശനും വന്നപ്പോള്‍ കോണ്‍ഗ്രസിലെ ഈ സ്ഥിതി മാറും എന്ന് ഞാന്‍ വിചാരിച്ചു. കോണ്‍ഗ്രസില്‍ സ്ഥാനങ്ങള്‍ നിശ്ചയിക്കുമ്പോള്‍ അതിന് അര്‍ഹനാണോ അല്ലയോ എന്ന് ചര്‍ച്ച ചെയ്യണം എന്ന് പറഞ്ഞു. ഡി സി സി പ്രസിഡന്റുമാരെ നിയമിച്ച രീതി ശരിയല്ല എന്ന് സുധാകരനോട് പറഞ്ഞു. ഈ ശൈലി സംഘടനക്ക് യോജിച്ചതല്ല എന്നതിനാല്‍ ഹൈകാമാന്‍ഡിനു കത്തെഴുതി. പരാതിയില്‍ ഒരു നടപടിയും ഉണ്ടായില്ല. രാഹുല്‍ ഗാന്ധിയും പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കി. പക്ഷെ കഴിഞ്ഞ രണ്ടുവര്‍ഷമായി വര്‍ഷമായി ഒന്നും പരിഹരിച്ചില്ല.

കേരളത്തിലെ കോണ്‍ഗ്രസില്‍ രണ്ട് ഗ്രൂപ്പിന് പകരം അഞ്ച് ഗ്രൂപ്പ് ആയി. ആരൊക്കെയാണ് ഗ്രൂപ്പുകളുടെ നേതാക്കളെന്ന് പേര് പറയുന്നില്ല. ഗ്രൂപ്പിനുള്ളില്‍ ഉപഗ്രൂപ്പും വന്നു. ഇതോടെയാണ് പരിപാടികളില്‍ പങ്കെടുക്കുന്നില്ല എന്ന് തീരുമാനിച്ചത്. എന്നാല്‍ ഡി സി സി പരിപാടികളില്‍ പങ്കെടുത്തു. കെ പി സി സി യുടെയും എ ഐ സി സിയുടേയും പരിപാടികളില്‍ പങ്കെടുത്തില്ല. പക്ഷെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തു. സുധാകരന്‍ പല കാര്യങ്ങളും തിരുത്തിയിട്ടുണ്ട്. തനിക്കെതിരെ പറഞ്ഞതും തിരുത്തും. സുധാകരന്‍ ഔചിത്യ രാഹിത്യം കാണിച്ചു. തന്റെ പ്രതികരണത്തോട് മറുപടി പറയേണ്ടത് കെ പി സി സി യോഗത്തിലായിരുന്നു. പാര്‍ട്ടി യോഗത്തില്‍ പറഞ്ഞത് താന്‍ പുറത്ത് പറഞ്ഞില്ല. സുധാകരന്റേത് തെറ്റായ പ്രവണതയാണ്. സുധാകരന്‍ ചെയ്തത് ഔചിത്യ രാഹിത്യമാണെന്നും സുധീരന്‍ പറഞ്ഞു. എ ഐ സി സി വക്താവായി എത്തിയ ദീപാദാസ് മുന്‍ഷിയുടെ നിലപാടും നിരാശാജനകമായിരുന്നുവെന്നും സുധീരന്‍ ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest