ന്യൂഡൽഹി: കോൺഗ്രസ് പാർട്ടി ഡൽഹിയിൽ എ.എ.പിയുമായി സഖ്യമുണ്ടാക്കിയതിലെ അതൃപ്തി പരസ്യമാക്കി ഡൽഹി കോൺഗ്രസ് അധ്യക്ഷൻ സ്ഥാനം രാജിവെച്ചു. അരവിന്ദർ സിങ് ലവ്ലിയാണ് രാജിക്കത്ത് സമർപ്പിച്ചത്.
ഡൽഹി കോൺഗ്രസ് യൂണിറ്റ് ഒരുമിച്ചെടുത്ത തീരുമാനങ്ങളെ ഡൽഹിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി വീറ്റോ ചെയ്തുവെന്നും മല്ലികാർജുൻ ഖാർഗെക്ക് നൽകിയ കത്തിൽ ലവ്ലി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കോൺഗ്രസ് അധ്യക്ഷനായ ശേഷം പ്രധാനപ്പെട്ട നിയമനങ്ങളൊന്നും നടത്താൻ ഡൽഹിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപക് ബാബ്റിയ അനുവദിച്ചിരുന്നില്ല. മുതിർന്ന നേതാവിനെ മാധ്യമവിഭാഗം തലവനാക്കാനുള്ള തന്റെ നിർദേശം അനുവദിച്ചില്ല . ഡൽഹിയിൽ 150ഓളം ബ്ലോക്കുകളിൽ കോൺഗ്രസിന് പ്രസിഡന്റില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.