ദുബൈ: ഭക്ഷ്യമേഖലയിലെ മാറ്റം മുന്നിൽക്കണ്ട് ആവിഷ്കരിച്ച നിരവധി ഉൽപ്പന്നങ്ങളാണ് ഗൾഫുഡ് മേളയിൽ കമ്പനികൾ അവതരിപ്പിക്കുന്നത്.
ഭക്ഷ്യമേഖല മാത്രമല്ല, അഭിരുചികളും മാറുകയാണ്. കോക്കനട്ട് പേസ്റ്റ് മുതൽ മിക്സ്ചർ ഉൽപ്പന്നങ്ങൾ വരെ പുതിയ പാക്കിങ്ങിലും രീതിയിലും തയാറാക്കുകയാണ് കമ്പനികൾ.
അൽ റവാബിയുടെ പുതിയ ഏ 2 മിൽക്ക് ഉൾപ്പടെയുള്ളവക്ക് മികച്ച സ്വീകാര്യതയാണ് മേളയിൽ ലഭിക്കുന്നത്. ആർ.കെ.ജി ഉൽപന്നങ്ങൾക്കായി ഇത്തവണയും ഗൾഫുഡിൽ സ്റ്റാൾ ഒരുക്കിയിട്ടുണ്ട്.
ആർ.ജി ഫുഡ്സും ഗൾഫുഡ് മേളയിൽ വലിയ പ്രതീക്ഷയാണ് അർപ്പിക്കുന്നത്. ഇന്ത്യക്ക് പുറമെ തുർക്കി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും വൻതോതിൽ കമ്പനികളാണ് ഗൾഫുഡ് മേളയ്ക്കെത്തിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.