advertisement
Skip to content

അപകടത്തിൽ മരിച്ച 10 വയസുകാരിയുടെ കുടുംബത്തിന് ചിക്കാഗോ സിറ്റി 80 മില്യൺ ഡോളർ നൽകാൻ ഉത്തരവ്

ഷിക്കാഗോ: നാല് വർഷം മുമ്പ് പോലീസ് വേട്ടയാടലിൽ ഉണ്ടായ അപകടത്തിൽ 10 വയസ്സുള്ള മകൾ കൊല്ലപ്പെട്ട സംഭവത്തിൽ  ചിക്കാഗോ സിറ്റിക്കെതിരെ കേസ് നൽകിയ കുടുംബത്തിന് ബുധനാഴ്ച കുക്ക് കൗണ്ടി ജൂറി  79.85 മില്യൺ ഡോളർ സമ്മാനിച്ചു.100 മില്യൺ ഡോളർ ആവശ്യപ്പെട്ടാണ് സ്‌പൈസർ കുടുംബം കേസ് ഫയൽ ചെയ്തിരുന്നത്

2020 സെപ്‌റ്റംബർ 2-ന്, കെവിൻ സ്‌പൈസർ തൻ്റെ മകനും മകളുമൊത്ത് കാറിൽ ഓബർൺ ഗ്രെഷാം പരിസരത്ത് 80-ാമത്, ഹാൾസ്‌റ്റഡ് സ്ട്രീറ്റിന് സമീപം ഉണ്ടായിരുന്നു. അവർ ഒരു ലാപ്‌ടോപ്പ് വാങ്ങാനുള്ള യാത്രയിലായിരുന്നു,  COVID-19 പാൻഡെമിക്കിനിടയിൽ ഒരു പുതിയ അധ്യയന വർഷത്തേക്ക്  10 വയസ്സുള്ള മകൾ ഡാകറിയക്ക് വീട്ടിൽ നിന്ന് ഇ-ലേണിംഗ് ആരംഭിക്കാനായിരുന്നു .

ഇതേ സമയം മാർക്ക് ചെയ്യാത്ത സ്‌ക്വാഡ് കാറിൽ ട്രാഫിക് നിയമലംഘനത്തിന് കറുത്ത മെഴ്‌സിഡസ് ബെൻസ് കാറിനെ  ഉദ്യോഗസ്ഥർ പിന്തുടരുകയായിരുന്നു. മെഴ്‌സിഡസ് കാർ നിറുത്തുവാൻ  ശ്രമിച്ചതായി പോലീസ് പറഞ്ഞു. എന്നാൽ മെഴ്‌സിഡസ് നിർത്തിയില്ല-എൺപതാം സ്ട്രീറ്റിൽ നിന്ന് പടിഞ്ഞാറോട്ട് ഓടിപ്പോകുന്നതിനിടയിൽ 57 വയസ്സുള്ള ഒരു സ്ത്രീ ഓടിച്ചിരുന്ന ചാരനിറത്തിലുള്ള ഒരു കാറിൽ ആദ്യം ഇടിക്കുകയായിരുന്നു, തുടർന്ന് തിരക്കേറിയ ഹാൾസ്റ്റഡ് സ്ട്രീറ്റിലേക്ക് തിരിഞ്ഞതിന് ശേഷം സ്പൈസർ കുടുംബം ഇരുന്നിരുന്ന കാറിൽ ഇടിച്ചു കയറുകയായിരുന്നു

അപകടത്തിൽ ഡാകറിയ കൊല്ലപ്പെട്ടു. അന്ന് 5 വയസ്സുള്ള അവളുടെ ചെറിയ സഹോദരൻ ധാമിറിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

ഇപ്പോൾ 47 വയസ്സുള്ള കെവിൻ സ്‌പൈസറും മറ്റൊരു കാറിലുണ്ടായിരുന്ന സ്ത്രീയും രണ്ടുപേരെയും ചിക്കാഗോ യൂണിവേഴ്‌സിറ്റി മെഡിക്കൽ സെൻ്ററിൽ പ്രവേശിപ്പിച്ചിരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest