advertisement
Skip to content

ചൈൽഡ് കെയർ സെന്ററിലെ കുളിമുറിയിൽ ഇരട്ട കുഞ്ഞുങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി

ഷിക്കാഗോ – വ്യാഴാഴ്ച രാത്രി സ്ട്രീറ്റർവില്ലെ ശിശുസംരക്ഷണ കേന്ദ്രത്തിലെ കുളിമുറിയിൽ രണ്ട് പെൺകുഞ്ഞുകളുടെ മൃതദേഹങ്ങൾ കണ്ടെത്തി.

പോലീസ് പറയുന്നതനുസരിച്ച്, ചിക്കാഗോയിലെ സ്ട്രീറ്റർവില്ലെ അയൽപക്കത്തുള്ള ഈസ്റ്റ് ഒന്റാറിയോ സ്ട്രീറ്റിലെ 400 ബ്ലോക്കിലുള്ള ഒരു ചൈൽഡ് കെയർ സെന്ററിന്റെ ബാത്ത്റൂമിൽ ഗാരേജ് ബാഗിനുള്ളിൽ 7 മണിക്ക് മുൻപാണ് ഇരട്ട കുഞ്ഞുങ്ങളെ കണ്ടെത്തിയത് .

ശുചീകരണ തൊഴിലാളിയാണ് നവജാത ശിശുക്കളെ മാലിന്യ സഞ്ചിയിൽ കണ്ടെത്തിയത്.

നവജാത ശിശുക്കൾക്കു ചലനമില്ലാതിരുന്നതിനാൽ ചിക്കാഗോയിലെ ലൂറി ചിൽഡ്രൻസ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി, അവിടെ അവർ മരിച്ചതായി സ്ഥിരീകരിച്ചു.

സെന്ററിലെ എല്ലാ കുട്ടികളും കുടുംബങ്ങളും സുരക്ഷിതരാണെന്നും സംഭവത്തിൽ ആർക്കും പങ്കില്ലെന്നും ബെർണീസ് ഇ ലാവിൻ സെന്റർ അറിയിച്ചു.നോർത്ത് വെസ്റ്റേൺ മെമ്മോറിയൽ ഹോസ്പിറ്റൽ കാമ്പസിലാണ് ഡേകെയർ, ആശുപത്രി ജീവനക്കാർക്ക് ശിശു സംരക്ഷണം നൽകുന്നു.ടീമിലെ എല്ലാ അംഗങ്ങൾക്കും കുടുംബങ്ങൾക്കും വൈകാരികവും മാനസികവുമായ ആരോഗ്യ പിന്തുണ നൽകുമെന്നും സെന്റർ അറിയിച്ചു .മൂന്ന് ഡിറ്റക്ടീവുകൾ മരണത്തെക്കുറിച്ച് അന്വേഷണം നടത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest