ആൾക്കൂട്ട വിചാരണയെ തുടർന്നു പൂക്കോട് വെറ്ററിനറി കോളജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർഥി ജെ.എസ് സിദ്ധാർഥന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു.
സിദ്ധാർഥന്റെ പിതാവും അമ്മാവനുമാണ് മുഖ്യമന്ത്രിയെ കണ്ടത്. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചതായും കേസ് സിബിഐയ്‌ക്കു വിടുമെന്ന് അദ്ദേഹം ഉറപ്പു നൽകിയതായും കൂടിക്കാഴ്ചയ്ക്കു പിന്നാലെ സിദ്ധാർഥന്റെ അച്ഛൻ ടി.ജയപ്രകാശ് അറിയിച്ചു.
മകന്റെ മരണത്തിൽ തങ്ങൾക്കുള്ള സംശയം മുഖ്യമന്ത്രിയെ അറിയിച്ചതായും ജയപ്രകാശ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.