advertisement
Skip to content

ചിക്കാഗോ മാർ തോമാ കത്തിഡ്രലിൽ വി. തോമാ സ്ലീഹായുടെ തിരുന്നാൾ ആഘോഷിച്ചു

ജോർജ്കുട്ടി അമ്പാട്ട്

ചിക്കാഗോ :- ക്രിസ്തു ശിഷ്യനും , ഭാരതത്തിന്റെ അപ്പസ്തോലനും, ഇടവക മദ്ധ്യസ്തനുമായ വി.തോമാ സ്ലീഹായുടെ തിരുന്നാൾ ബെൽവുഡിലുള്ള മാർതോമാ സ്ലീഹാ കത്തിഡ്രലിൽ ഭക്തി പൂർവ്വം കൊണ്ടാടി.

സെൻറ് തോമസ് സീറോ മലബാർ രുപതയുടെ മെത്രനായ മാർ ജോയി ആലപ്പാട്ട് , ബിഷപ്പ് എമിരറ്റസ് മാർ ജേക്കബ്ബ് അങ്ങാടിയത്ത് എന്നിവരുടെ മുഖ്യകാർമികത്വത്തിൽ ജൂലൈ 9 ഞായർ വൈകുന്നേരം 5 മണിക്ക് തിരുകർമ്മങ്ങൾ ആരംഭിച്ചു. ഫാ: പോൾ ചാലിശേരി , ഫാ: ജോർജ് ദാനവേലിൽ , ഫാ: പോൾ ചൂരതൊട്ടിയിൽ , ഫാ: ജോയൽ പയസ് ഫാ: ജോർജ് പാറയിൽ , ഫാ: തോമസ് തേനത്ത് CMI, ഫാ: ജോസ് എലുവാതുങ്കൾ , ഫാ: ജോബി , ഫാ: എബ്രാഹം എന്നിവർ സഹകാർമികരായിരുന്നു. അസി. വികാരി ഫാ: ജോബി ജോസഫ് എല്ലാവരെയും പ്രത്യേകം സ്വാഗതം പറഞ്ഞ് സ്വീകരിച്ചു.

ഫാ: ജോർജ് ദാനാവേലി തന്റെ തിരുന്നാൾ പ്രഭാഷണത്തിൽ കത്തോലിക്കാ സഭാ എന്തുകൊണ്ടാണ് വിശുദ്ധരുടെ തിരുന്നാളുകൾ ആഘോഷിക്കുന്നതെന്ന് വിവരിച്ചു. ഇടവകയിലെ വിശുദ്ധരുടെ തിരുന്നാൾ ആഘോഷങ്ങൾക്ക് നാലു തലങ്ങളുണ്ട്. ഒന്നാമത്തെത് ആത്മിയതലമാണ്. തിരുന്നാൾ ദിനത്തിൽ ഇടവക സമൂഹം മുഴുവനും ദൈവ പരിപാലനത്തെ പ്രതി ദൈവത്തിന് സ്തുതിയും, ബഹുമാനവും നന്ദിയും അർപ്പിക്കുന്നു. രണ്ടാമത്തെ തലം വിശ്വാസപരിശീലനത്തിന്റെതാണ്. ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് നമ്മുടെ വിശ്വാസതിഷ്ണത പകർന്നു നൽകുന്നു. മൂന്നാമത്തെ തലത്തിൽ വിശ്വാസികൾ അവരുടെ വിശ്വാസം സമൂഹത്തിൽ പരസ്യമായി പ്രഖ്യാപിക്കുന്നു. വിരുദ്ധ കുരിശിന്റെ അടയാളമുള്ള കൊടിയേറ്റുന്നതിലൂടെ , വിശുദ്ധരുടെ തിരു സ്വരൂപങ്ങൾ വഹിച്ചു കൊണ്ട് പട്ടണപ്രദക്ഷിണം നടത്തുന്നതിലൂടെ തങ്ങളുടെ വിശ്വാസം ധീരതയോടെ സമൂഹത്തിന്റെ മുൻപിൽ ഉറക്കെ പ്രഖ്യാപിക്കുന്നു. നാലമാത്തെ തലം സമൂഹ് യ തലമാണ്. ഇടവക സമൂഹം മുഴുവനും ഒറക്കെട്ടായി തോളോടു തോൾ ചേർന്ന് ഒരുമിച്ച്, സന്തോഷത്തോടെ മനോഹരമായ വസ്ത്രങ്ങൾ ധരിച്ച് ഒരു സാമൂഹ്യ കട്ടായ്മ രൂപപ്പെടുത്തുന്നു.

പരിശുദ്ധമായ ദിവ്യബലിയ്ക്ക് ശേഷം മുത്തുകുടകളുടെയും വാദ്യമോളങ്ങളുടെ അകമ്പടിയോടും കൂടെ ദേവലായത്തിലെ മുഴുവൻ വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചു കൊണ്ട് ബെൽവുഡിൻ്റെ നഗരവീധിയിലുടെ പ്രൗഡ ഗംഭീരമായ പട്ടണപ്രദക്ഷിണം അരങ്ങേറി. ഒരോ വാർഡുകളും നിർദ്ദേശിക്കപ്പെട്ട തിരുസ്വരൂപത്തിൻറെ പിന്നിൽ അണിനിരന്ന് കേരളതനിമ വിളിച്ചോതുന്ന വിവിധ വർണ്ണങ്ങളിലുള്ള മനോഹര വസ്ത്രങ്ങളണിഞ്ഞ് ജപമാല ചൊല്ലി ഭക്തിപൂർവം നടത്തിയ പ്രദഷീണം ബെൽവുഡിലുള്ള തദേശീയർക്ക് ഒരു വേറിട്ട അനുഭവമായിരിന്നു. തെരുവു വീഥിയിലെ ഇരുവശത്തുമായി തിങ്ങിനിറഞ്ഞവരിൽ പലരും ” We love you Jesus ” എന്ന് രേഖപ്പെടുത്തിയ കാർഡുകൾ ഉയർത്തിപ്പിടിച്ച് പ്രദഷിണത്തിന് ആവേശം പകർന്നു. ഏറ്റവും മുൻപിലായി മരകുരിശും തൊട്ടു പിന്നാലെ പൊൻകുരിശുകളും വെള്ളികുരിശും, പുരുഷ ചെണ്ടമേളങ്ങളും, വനിതകളുടെ ചെണ്ട മേളവും അണിനിരന്നു. ദേവലായങ്കണത്തിൽ പ്രവേശിച്ച പ്രദക്ഷിണത്തിലെ തിരുസ്വരൂപങ്ങൾ എല്ലാം കുരിശിൻ തൊട്ടിയ്‌ക്ക് മുൻപിൽ പ്രാർതനയ്ക്കായി അണിനിരത്തി. തുടർന്ന് ദേവലായത്തിൽ പ്രവേശിച്ച് തിരുസ്വരൂപങ്ങൾ പ്രതിഷ്ഠിച്ച് ഭക്തിനിർഭരമായ ലദീഞ്ഞ് നടത്തപ്പെട്ടു. തിരു സ്വരുപങ്ങൾ വണങ്ങി നേർച്ച കാഴ്ചകൾ അർപ്പിക്കാൻ വൻ തിരക്കാണ് ഈ വർഷം അനുഭവപെട്ടത് .

ശ്രീ ജോണി മണ്ണഞ്ചേരിയുടെയും, ശ്രീ സജി വർഗീസിന്റെയും നേതൃത്വത്തിൽ നുറിലധികം പേർ ” കിച്ചൺ ഡോണി ന്റെ ” ബാനറിൽ കത്തിഡ്രലിലെ അടുക്കളയിൽ പ്രത്യേകം തയ്യറാക്കിയ രുചികരമായ സ്നേഹവിരുന്ന് ഏവരുടെയും പ്രശംസയ്ക്ക് പാത്രമായി. സ്നേഹവിരുന്നിനു ശേഷം ദേവലായങ്കണത്തിൽ നടത്തിയ നയന മനോഹരമായ കരിമരുന്ന് പ്രയോഗം പ്രായവിത്യാസമില്ലാതെ എല്ലാവരും ആസ്വദിച്ചു.

ആകർഷകമായ വെടിക്കെട്ടിനു ശേഷം അൽഫോൺസാ ഹാളിൽ യുവജനങ്ങൾക്കായി നടത്തിയ ഡി. ജെ . ഡാൻസിൽ വളരെയധികം യുവജനങ്ങൾ പങ്കെടുത്തു .

ഇത്തവണത്തെ തിരുന്നാളിന് വികാരി ഫാ : തോമസ് കടുകപ്പിള്ളി , അസി. വികാരി ഫാ: ജോബി ജോസഫ് , ജനറൽ കോഡിനേറ്റർമാരായ ജോണി വടക്കുംച്ചേരി ( കൈക്കാരൻ ) , ജോണി മണ്ണഞ്ചേരി , സജി വർഗീസ് , ഡേവിഡ് ജോസഫ് ( യൂവ പ്രധിനിധി ) എന്നിവരെ കൂടാതെ കൈക്കാരന്മരായ പോൾ വടകര, രാജി മാത്യു , ഷെന്നി പോൾ , ബ്രയാൻ കുഞ്ചെറിയാ , ഡീന പുത്തൻപുരയ്ക്കൽ എന്നിവരും നേതൃത്വം നൽകി.

ജൂലൈ 16 – ന് ഞായറഴ്ച ചങ്ങനാശേരി അതിരുപതയുടെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യ ബലി ആഘോഷിക്കുന്നതായിരിക്കും. ദിവ്യ ബലിയ്ക്ക് ശേഷം പിതാവ് കൊടിയിറക്കുന്നതോടെ ഈ വർഷത്തെ ആഘോഷമായ തിരുന്നാൾ സമാപിക്കുന്നതായിരിക്കും. കൊടിയിറക്കിനു ശേഷം സ്നേഹവിരുന്ന് ഉണ്ടായിരിക്കുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest