ചാണ്ടി ഉമ്മന്‍ എം.എല്‍.എ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രതിനിധികളുമായി ചര്‍ച്ച നടത്തി
ന്യൂയോര്‍ക്ക്: ഒക്‌ടോബര്‍ പതിനൊന്നാം തീയതി വൈകുന്നേരം ഏഴുമണിക്ക് പുതുപ്പള്ളി എം.എല്‍.എ ചാണ്ടി ഉമ്മന്‍ സൂം മീറ്റിംഗില്‍ ഐ.ഒ.സി പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഡല്‍ഹിയില്‍ സോണിയാ ഗാന്ധിയുമായുള്ള മീറ്റിംഗില്‍ പങ്കെടുക്കാന്‍ പോകുന്നതിന്റെ തിരക്കിലും തന്റെ സ്വന്തം പാര്‍ട്ടി അംഗങ്ങളുമായി മീറ്റിംഗ് സംബന്ധിക്കുവാന്‍ കാണിച്ച വ്യഗ്രത വളരെ ശ്ശാഘനീയമാണ്.
ഐ.ഒ.സി കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ലീലാ മാരേട്ടിന്റെ അധ്യക്ഷതയില്‍ മീറ്റിംഗിന് തുടക്കംകുറിച്ചു. മൗന പ്രാര്‍ത്ഥനയ്ക്കുശേഷം സെക്രട്ടറി സജി കരിമ്പന്നൂര്‍ ആശംസാ പ്രസംഗത്തിനായി ഓരോരുത്തരെ ക്ഷണിക്കുകയുണ്ടായി.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് മൊഹീന്ദര്‍ സിംഗ് ഉമ്മന്‍ചാണ്ടിയെക്കറിച്ചുള്ള ഓര്‍മ്മകളും മഹത്വങ്ങളും ഊന്നിപ്പറഞ്ഞു. ഭാരത് ജോഡോ യാത്രയില്‍ തമ്മില്‍ കണ്ടതിനെക്കുറിച്ചും അനുസ്മരിക്കുകയും പിതാവിന്റെ പാത പിന്‍തുടരുവാനുള്ള അനുഗ്രഹാശിസുകള്‍ നേരുകയും ചെയ്തു. വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം 1998-ല്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സമ്മേളനം ന്യൂയോര്‍ക്കില്‍ ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തതിനെപ്പറ്റി വിശദീകരിച്ചു. ചാണ്ടി ഉമ്മനും അന്ന് പരിപാടികളില്‍ പങ്കെടുത്തിരുന്നു. ചാണ്ടി ഉമ്മന്‍ നേടിയ വന്‍ ഭൂരിപക്ഷത്തില്‍ അഭിമാനവും ആശംസകളും അറിയിച്ചു.
പ്രസിഡന്റ് ലീലാ മാരേട്ട് കഴിഞ്ഞ വര്‍ഷം നടന്ന ഭാരത് ജോഡോ യാത്രയില്‍ ആലപ്പുഴയില്‍ വച്ച് ഒരുമിച്ച് സംബന്ധിച്ച കാര്യം വിവരിച്ചു. ചാണ്ടി ഉമ്മന് പിതാവിന്റെ പാത പിന്‍തുടരുവാനുള്ള എല്ലാ ഭാവുകങ്ങളും നേര്‍ന്നു.
ചെയര്‍മാന്‍ തോമസ് മാത്യു തന്റെ കലാലയ ജീവിതത്തില്‍ കോണ്‍ഗ്രസുമായുള്ള പ്രവര്‍ത്തനങ്ങളും ഉമ്മന്‍ചാണ്ടിയുമായുള്ള പാര്‍ട്ടി ബന്ധങ്ങളും വിവരിച്ചു. ഐ.ഒ.സി നേതാക്കളായ പോള്‍ കറുകപ്പള്ളില്‍, ജോസ് ജോര്‍ജ്, ജയചന്ദ്രന്‍, ജെസി റിന്‍സി, ഉഷ ജോര്‍ജ്, രാജന്‍ പടവത്തില്‍, സതീശന്‍ നായര്‍, സന്തോഷ് നായര്‍, സാബു സ്‌കറിയ, സ്‌കറിയ കല്ലറയ്ക്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. നന്ദി പ്രകാശനത്തോടെ മീറ്റിംഗ് സമാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -