ഫ്ലോറിഡ: നിയുക്ത അമേരിക്കൻ പ്രസിഡന്റ്ഡോണള്‍ഡ് ട്രംപിനെ കാണാന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അമേരിക്കയിലെത്തി. വെള്ളിയാഴ്ച ഫ്‌ളോറിഡയിലെ ഡോണള്‍ഡ് ട്രംപിന്റെ മാര്‍ -എ- ലാഗോ ആഡംബര എസ്റ്റേറ്റില്‍ വച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയതായി കനേഡിയന്‍, അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാനഡയില്‍ ഇറക്കുമതി തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രൂഡോയുടെ സന്ദര്‍ശനം.
ട്രൂഡോയുടെ വിമാനം പാം ബീച്ച് രാജ്യാന്തര എയര്‍പോര്‍ട്ടില്‍ ഉച്ചകഴിഞ്ഞാണ് ഇറങ്ങിയതെന്നാണ് വിവരം. ട്രൂഡോ ട്രംപിനൊപ്പം ഭക്ഷണം കഴിക്കുമെന്നും അദ്ദേഹത്തിന്റെ പൊതു സുരക്ഷാ മന്ത്രി ഡൊമിനിക് ലെബ്ലാങ്കും യാത്രയില്‍ ഒപ്പമുണ്ടായിരുന്നുവെന്നും കനേഡിയന്‍ മാധ്യമമായ സിബിസി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അപ്രഖ്യാപിത യാത്രയെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ് സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല.
അയല്‍ക്കാരായ കാനഡയ്ക്കും മെക്‌സിക്കോയ്ക്കും എതിരാളിയായ ചൈനയ്ക്കുമെതിരെ ഇറക്കുമതി താരിഫ് പ്രഖ്യാപിച്ചതു വഴി ട്രംപ് കാനഡയെ ഞെട്ടിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നടത്തിയ കനേഡിയന്‍ കയറ്റുമതിയുടെ മുക്കാല്‍ ഭാഗവും യുഎസിലേക്ക് ആയിരുന്നു. ഏകദേശം രണ്ട് ദശലക്ഷം കനേഡിയന്‍ തൊഴിലുകള്‍ വ്യാപാരത്തെ ആശ്രയിച്ചാണ്.