കാൽഗറി : കാൽഗറി സെന്റ് തോമസ് മാർത്തോമാ ഇടവകയുടെ ക്രിസ്മസ് കരോൾ സർവീസ് 2023 ഡിസംബർ 22 വെള്ളിയാഴ്ച്ച വൈകുന്നേരം 7:00 PM (MST) മാർത്തോമാ പള്ളിയിൽ വെച്ച് നടത്തപ്പടുന്നതാണ്.

"ക്രിസ്മസ് സാങ്ക്ട്സ് '23" എന്ന് നാമദേയം നൽകിയിരിക്കുന്ന ഈ വർഷത്തെ കരോൾ സെർവീസിനു ചീഫ് ഗസ്റ്റായും ക്രിസ്മസ് സന്ദേശം നൽകുന്നതിനും എത്തിച്ചേരുന്നത് ആർച്ച്ബിഷപ്പ് ഗ്രിഗറി കെർ -വിൽസൺ (ആംഗ്ലിക്കൻ ചർച്ച്, കാൽഗറി ഡിയോസിസ്) ആയിരിക്കും. ഇടവക വികാരി, റെവ. ജോജി ജേക്കബ് പരിപാടിക്ക് അധ്യക്ഷത വഹിക്കുന്നതും, ഇടവക ഗായക സംഘം ആലപിക്കുന്ന കരോൾ സംഗീത വിരുന്നും, സൺഡേ സ്കൂൾ കുഞ്ഞുങ്ങളുടെയും , ഇടവക അംഗങ്ങളുടെയും കലാവിരുന്നും ഉണ്ടായിരിക്കുന്നതാണ്.
ഈ പ്രോഗ്രാമിലേക്കു കാൽഗറിയിലുള്ള ഏവരെയും ഇടവക ഭാരവാഹികൾ പ്രത്യേകം ക്ഷണിച്ചു കൊള്ളുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.