ദുബായ്: കാഫ് ദുബായ് സംഘടിപ്പിക്കുന്ന എൻ്റെ പ്രവാസം എൻ്റെ ജീവിതം എന്ന അനുഭവം പങ്കുവെയ്ക്കുന്ന പരിപാടിയും ഇതേ വിഷയത്തിൽ നടന്ന മത്സര വിജയികൾക്കുള്ള പുരസ്കാര സമർപ്പണവും ഞായറാഴ്ച അഞ്ചുമണിക്ക് കെ എം സി സി ഹാളിൽ (അബു ഹെയിൽ മെട്രോ സ്റ്റേഷന് സമീപം) വച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

പരിപാടി എഴുത്തുകാരിയും ജീവകാരുണ്യ പ്രവർത്തകയുമായ ഇന്ദുലേഖ മുരളീധരൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന അനുഭവം പങ്കു വെക്കുന്ന പരിപാടിയിൽ സന്ധ്യ രഘുകുമാർ, ലത ലളിത, ശ്രേയ സേതുപിള്ള എന്നിവർ സംസാരിക്കും. ലേഖന മത്സരത്തിൽ പങ്കെടുത്ത് വിജയികളായ റസീന ഹൈദർ, ലേഖ ജസ്റ്റിൻ, ദീപാ പ്രമോദ്, സന്ധ്യാ രഘുകുമാർ, ജെനി പോൾ, അൻതാര ജീവ് എന്നിവരോടൊപ്പം മത്സരത്തിൽ പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും സർട്ടീഫിക്കറ്റുകളും പാരിതോഷികങ്ങളും തദ്ദവസരത്തിൽ നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.