advertisement
Skip to content

സി.വി. വളഞ്ഞവട്ടത്തിന്റെ 'സ്വപ്‌നങ്ങളുടെ കാമുകന്‍' നോവലിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു

പ്രശസ്ത സാഹിത്യകാരന്‍ സി.വി. വളഞ്ഞവട്ടത്തിന്റെ 'സ്വപ്‌നങ്ങളുടെ കാമുകന്‍' എന്ന നോവലിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു.

നവംബര്‍ 17-ന് തിരുവല്ല വളഞ്ഞവട്ടം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ദേവാലയത്തില്‍ കൂടിയ അനുമോദന സമ്മേളനത്തില്‍ ഇടവക വികാരി റവ.ഫാ. ജോണ്‍ ചാക്കോ, ബഹുമാനപ്പെട്ട റവ.ഫാ. എ.റ്റി വര്‍ഗീസിന് സമര്‍പ്പിച്ച പുസ്തകം, മാനേജിംഗ് കമ്മിറ്റി മെമ്പര്‍ ശ്രീ മത്തായി ടി. വറുഗീസിന് നല്‍കിക്കൊണ്ട്, അദ്ദേഹം പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.

കഴിഞ്ഞ രണ്ട് ദശകങ്ങളിലധികമായി ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്‍ഡില്‍ സ്ഥിരതാമസമായിരുന്ന അദ്ദേഹം ഇപ്പോള്‍, തിരുവല്ല വളഞ്ഞവട്ടത്ത് റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്നു.

അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനായ ശ്രീ വളഞ്ഞവട്ടം സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, സ്റ്റാറ്റന്‍ഐലന്റ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ട്രഷറര്‍, അമേരിക്കന്‍ ഭദ്രാസന കമ്മിറ്റി അംഗം, ഫൊക്കാനയുടെ പ്രഥമ കമ്മിറ്റിയിലെ അംഗം, അമേരിക്കയിലെ ആദ്യകാല മലയാള പ്രസിദ്ധീകരണമായ 'അശ്വമേധ'ത്തിന്റെ സബ് എഡിറ്റര്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അമേരിക്കന്‍ മലയാളികളുടെ വിവിധ ജീവിതാനുഭവങ്ങള്‍, ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിട്ടുള്ള ഈ നോവലിന്റെ അമേരിക്കന്‍ പ്രകാശനം 2025 ഏപ്രില്‍ മാസത്തോടുകൂടി നടത്തപ്പെടുന്നതാണ്. 

വാർത്ത: രാജു മൈലപ്രാ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest