വാഷിങ്ടൺ: ചരക്കുകപ്പൽ ഇടിച്ച് അമേരിക്കയിലെ ബാൾട്ടിമോറിലെ നീളമേറിയ പാലങ്ങളിലൊന്നായ ഫ്രാൻസിസ് സ്കോട്ട് കീ പാലം തകർന്നു.
പാലം തകർന്നതിനെ തുടർന്ന് നിരവധി ആളുകളും വാഹനങ്ങളും നദിയിലേക്ക് വീണു. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് സംഭവം. കപ്പൽ പാലത്തിന്റെ തൂണിൽ ഇടിച്ചായിരുന്നു അപകടം.
പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. അപകടത്തിൽ കപ്പൽ ജീവനക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.