പി.കെ പാറക്കടവ്
കോഴിക്കോട്: സാഹിത്യം ഒരോട്ടമല്‍സരമല്ലെന്നും വലിയവര്‍ക്കും ചെറിയവര്‍ക്കും അവിടെ ഒരു പോലെ ഇടമുണ്ടെന്നും സാഹിത്യകാരന്‍ പി.കെ പാറക്കടവ്. പി.വി. ഷീമയുടെ പ്രഥമ കവിതാസമാഹാരം പ്രണയവും പ്രാണനും, അധ്യാപികയും കവയിത്രിയുമായ ഡോ. ദിവ്യ എം തൃശൂരിന് നല്‍കി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാരനും നിരൂപകനുമായ കെ.സി. നാരായണന്‍ മുഖ്യാതിഥിയായിരുന്നു. കഥാകൃത്ത് സുദീപ് തെക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ സുധി കോട്ടൂര്‍, സാജന്‍ പുതിയോട്ടില്‍, പി. ചന്ദ്രശേഖരന്‍ നെല്ലിക്കോട്, എന്‍.പി യഹിയ, രജിത കുരുവട്ടൂര്‍, വിജയശ്രീ രാജീവ്, പി.വി ഷീമ സംബന്ധിച്ചു. കൊയിലാണ്ടി സ്വദേശിനിയായ ഷീമ മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരിയാണ്. സാഹിത്യ പബ്ലിക്കേഷന്‍സ് സംരംഭമായ സരയു ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.