നാടകം ടെലിവിഷൻ എന്നീ മേഖലകളിൽ നല്കിയ സേവനങ്ങളോടൊപ്പം ഒരു കലാകാരൻ എന്നതിലുപരി സമൂഹിക പ്രതിബദ്ധത കൂടി കണക്കിലെടുത്താണ് ഈ പുരസ്കാരം തേടി എത്തിയത് കൊറോണക്കാലത്തുണ്ടായ ലോക്ഡൗൺ സമയത്ത് രണ്ടുപ്രാവിശ്യവും 51 ദിവസം 41 ദിവസവും തുടർച്ചയായി 92 ദിവസങ്ങളിൽ സ്വാദ്ദേശ്യ കഥകളും കവിതകളുമായി
എല്ലാദിവസവും ഉച്ചയ്ക്ക് 2 മണിമുതൽ 3 മണിവരെ ജനങ്ങളിലേയ്ക്ക് എത്തൂമായിരുന്നു
Revised National Tuberculosis Control Programme (RNTCP) യുടെ ഭാഗമായി ക്ഷയരോഗ നിയന്ത്രണത്തിൽ ജില്ലാ TB സെന്റർ തിരുവനന്തപുരം 2012 മുതൽ 2015 വരെ ജില്ലാ ബ്രാൻഡ് അമ്പാസിഡർ ആയി പ്രവർത്തിച്ചു. പൊതുജനങ്ങളിൽ ക്ഷയരോഗത്തിന്റെ ലക്ഷണങ്ങൾ അടങ്ങിയ സന്ദേശങ്ങൾ എത്തിക്കാൻ ഈ കാലയളവിൽ സാധിച്ചു. മാർച്ച് 24 ലോക ക്ഷയരോഗദിനാചരണങ്ങളിൽ ഒരു കലാകാരൻ എന്ന നിലയിൽ വളരെ പങ്ക് വഹിക്കാൻ കഴിഞ്ഞു.
ഇപ്പോൾ ആറ്റിങ്ങൽ നഗരസഭയുടെ സ്വച്ഛഭാരത് മിഷൻ ശുചിത്വ അംബാസഡറാണ് അനിഷ് രവി.