advertisement
Skip to content

മിൽഫോർഡ് മോട്ടലിലെ ബാത്ത് ടബ്ബിൽ കുഞ്ഞ് മുങ്ങി മരിച്ച നിലയിൽ

മിൽഫോർഡ്( കണക്ടിക്കട്ട്). (ഡബ്ല്യുടിഎൻഎച്ച്) - മിൽഫോർഡ് മോട്ടലിൻ്റെ ബാത്ത് ടബ്ബിൽ വെള്ളത്തിനടിയിൽ കുഞ്ഞ്  മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഡെയ്ൽ ആൻ്റണി കിർക്ക്‌ലാൻഡ് (31) അറസ്റ്റിലായി , ഒരു മൊട്ടൽ ജോലിക്കാരി മുറി വൃത്തിയാക്കാൻ പോയപ്പോളാണ്  പൂർണ്ണമായും ബാത്ത് ടബ്ബിലെ വെള്ളത്തിനടിയിൽ മുങ്ങി നിലയിൽ  കുഞ്ഞിനെ കണ്ടെത്തിയത്  പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു.

അറസ്റ്റ് വാറണ്ട് പ്രകാരം, മിൽഫോർഡിലെ മെയ്ഫ്ലവർ മോട്ടലിൽ  പരിശോധനക്കെത്തിയ പൊലീസ് ഒരു മുറിയിലെ ബാത്ത് ടബ്ബിനുള്ളിൽ കുഞ്ഞിനെ കണ്ടെത്തി. കുട്ടിയുടെ വസ്ത്രങ്ങൾ, ബാഗുകൾ, കാർ സീറ്റ് എന്നിവയും മുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു

 കുട്ടികളെ അപായപ്പെടുത്തുന്നതിനും വ്യക്തികളോട് ക്രൂരത കാട്ടുന്നതിനും ഡെയ്ൽ ആൻ്റണി കിർക്ക്‌ലാൻഡ് (31) ആണ് അറസ്റ്റ് ചെയ്തത്. കുഞ്ഞിൻ്റെ പേരും മരണകാരണവും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചിൽഡ്രൻ ആൻ്റ് ഫാമിലിസ് വകുപ്പ് മരണത്തിന് ആഴ്ചകൾക്ക് മുമ്പ് കുടുംബവുമായി ഇടപെട്ടിരുന്നു. ഇയാൾക്കെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തുമെന്നാണ് കരുതുന്നത്.

ഒരു മില്യൺ ഡോളർ ബോണ്ടിൽ കിർക്ക്‌ലാൻഡ് ജയിലിൽ തുടരുന്നു. സെപ്തംബർ 26-ന് അദ്ദേഹം വീണ്ടും കോടതിയിൽ എത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest