advertisement
Skip to content

ആർട്ട് ലവേർസ് ഓഫ് അമേരിക്കയുടെ (അല) 75 -ാം റിപ്പബ്ലിക്ക് ദിനാഘോഷം ജനുവരി 28-ന്

ചിക്കാഗൊ: അമേരിക്കയിലെ കലാസാംസ്കാരിക സംഘടനയായ ആർട്ട് ലവേർസ് ഓഫ് അമേരിക്ക (അല) നടത്തുന്ന 75 -ാം റിപ്പബ്ലിക്ക് ദിന ആഘോഷ പരിപാടികൾ ജനുവരി 28-ന് വൈകുന്നേരം 8:00 മണിക്ക് (ന്യൂയോർക് ടൈം) വെർച്ച്വൽ പ്ലാറ്റ്ഫോമിൽ നടത്തപ്പെടും. അലയുടെ 2023-25 വർഷത്തെ പ്രവർത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.

ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന എ. എം. ആരിഫ് എം. പി റിപ്പബ്ലിക്ക് ദിന സന്ദേശം നൽകും. ഇതോടൊപ്പം അലയിലെ പ്രഗത്ഭരായ കലാകാരന്മാരും കലാകാരികളും, അല അക്കാദമിയും ചേർന്ന് കലാവിരുന്നൊരുക്കും. ഇമത്യാസ് ബീഗവും രാസ റസാഖും അവതരിപ്പിക്കുന്ന 'രാസ ബീഗം പാടുന്നു' എന്ന സംഗീത പരിപാടി സായാന്ഹത്തിന്റെ മാറ്റ് കൂട്ടും.

വെർച്ച്വൽ പ്ലാറ്റ്ഫോമിൽ ആർട്ട് ലവേർസ് ഓഫ് അമേരിക്ക (അല) ഒരുക്കുന്ന ഈ പരിപാടികളിലേക്ക് എല്ലാ കലാസ്നേഹിതരുടെയും സഹകരണവും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. അലയുടെ ഫേസ്ബുക് പേജിൽ ഈ പരിപാടികളുടെ ലൈവ്കാസ്റ്റും ഉണ്ടായിരിക്കുന്നതാണ്.

അലൻ ചെന്നിത്തല

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest