advertisement
Skip to content

അധ്യാപകന്റെ കൈവെട്ടിയ കേസില്‍ മുഖ്യപ്രതി പിടിയില്‍: ഒളിവില്‍ കഴിഞ്ഞത് കണ്ണൂര്‍ മട്ടന്നൂരില്‍

കൊച്ചി: അധ്യാപകന്റെ കൈവെട്ടിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. കേസില്‍ ഒന്നാം പ്രതിയായ സവാദിനെയാണ് എന്‍ ഐ എ അറസ്റ്റ് ചെയ്തത്. 2010 ജൂലൈയില്‍ സംഭവത്തിനുശേഷം 13വര്‍ഷമായി സവാദ് ഒളിവിലായിരുന്നു. പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈവെട്ടി മാറ്റിയത് സവാദായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്നു. സവാദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ ഐ എ തുക പ്രഖ്യാപിച്ചിരുന്നു. കണ്ണൂരില്‍ മട്ടന്നൂരില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. കൈവെട്ടു കേസിലെ മുഖ്യപ്രതിയായ സവാദിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെയടക്കം സഹായം തേടിയിരുന്നു.

നേപ്പാളിലും പാകിസ്താനിലും ദുബായിലും ഉള്‍പ്പെടെ അന്വേഷണം നടത്തിയിരുന്നെങ്കിലും സവാദിനെ പിടികൂടാനായിരുന്നില്ല.ഇതിനിടയിലാണ് എന്‍ ഐ എ സംഘം സവാദിനെ താമസ സ്ഥലത്തുനിന്നും പിടികൂടുന്നത്. ഇന്ന് വൈകിട്ടോടെ കൊച്ചിയിലെ എന്‍ ഐ എ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. ഇന്നലെ അര്‍ധരാത്രി മട്ടന്നൂര്‍ പരിയാരത്തിനുടുത്ത ബേരത്തുള്ള വാടക വീട്ടില്‍നിന്നാണ് സവാദിനെ പിടികൂടിയത്. ഇവിടെ മരപ്പണിയെടുത്ത് കഴിയുകയായിരുന്നു.

കൈവെട്ടുകേസിലെ പ്രതികളായ സവാദും മറ്റൊരു പ്രതിയായ നാസറിനൊപ്പമാണ് ഒളിവില്‍ പോയത്. നാസര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കീഴടങ്ങുകയായിരുന്നു. കേരളത്തില്‍നിന്ന് ബെംഗളൂരുവിലേക്കും അവിടെനിന്നും നേപ്പാളിലേക്കും പിന്നീട് ഖത്തറിലേക്കും പോയെന്ന വിവരം ലഭിച്ചിരുന്നെങ്കിലും സവാദിനെ കണ്ടെത്താനായിരുന്നില്ല. പിന്നീട് കേരളത്തിലെത്തി ഒളിവില്‍ കഴിഞ്ഞിരിക്കാമെന്നാണ് സൂചന.

2010 ജൂലൈ നാലിനായിരുന്നു കേരളത്തെ ഞെട്ടിച്ച കൈവെട്ടുകേസ് അരങ്ങേറുന്നത്. തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസര്‍ ടി. ജെ ജോസഫിനുനേരായണ് ആക്രമണം ഉണ്ടായത്. ആക്രമിസംഘം അദ്ദേഹത്തിന്റെ കൈവെട്ടി മാറ്റുകയായിരുന്നു. കേസില്‍ ആദ്യഘട്ട വിചാരണയില്‍ 31 പേരെ പ്രതിയാക്കി എന്‍ഐഎയുടെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് 2015 മെയ് എട്ടിന് എന്‍ഐഎ കോടതി ശിക്ഷ വിധിച്ചു. അതില്‍ 18പേരെ വെറുതെവിടുകയും പത്തുപേര്‍ക്ക് എട്ടു വര്‍ഷം തടവും രണ്ടു പേര്‍ക്ക് രണ്ടു വര്‍ഷം തടവും പിഴയും വിധിച്ചിരുന്നു. പിടികൂടാനുള്ളവരുടെ ശിക്ഷാവിധി പിന്നീടത്തേക്ക് മാറ്റിവെക്കുകയായിരുന്നു. സംഭവം നടന്ന അന്ന് മുതല്‍ സവാദ് ഒളിവിലായിരുന്നതിനാല്‍ ഇയാള്‍ക്കെതിരായ വിചാരണ പൂര്‍ത്തിയാക്കാനായിരുന്നില്ല. വിദേശത്തേക്ക് കടന്നശേഷം നാട്ടിലേക്ക് പിന്നീട് തിരി്ചചുവന്നതാണോയെന്ന കാര്യം ഉള്‍പ്പെടെ ചോദ്യം ചെയ്യലിലെ വ്യക്തമാകുകയുള്ളു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest