advertisement
Skip to content

മൂന്ന് സ്റ്റോറുകള്‍ കൂടി ഇന്ത്യയില്‍ ആരംഭിക്കാൻ ഒരുങ്ങി ആപ്പിള്‍

മൂന്ന് പുതിയ സ്റ്റോറുകള്‍ കൂടി സ്ഥാപിച്ചു കൊണ്ട് ഇന്ത്യയില്‍ റീട്ടെയില്‍ സാന്നിധ്യം വികസിപ്പിക്കാന്‍ പദ്ധതിയിടുകയാണ് ആപ്പിള്‍.

2025-ല്‍ മുംബൈയിലെ ബോറിവലിയില്‍ ഒരെണ്ണം, 2026-ല്‍ ഡല്‍ഹിയില്‍ ഒരെണ്ണം, 2027-ല്‍ മുംബൈയിലെ വര്‍ലിയില്‍ ഒരെണ്ണം എന്നിങ്ങനെ മൂന്നു ആപ്പിള്‍ സ്റ്റോറുകളാണ് ആപ്പിള്‍ തുറക്കുക. ഈ വര്‍ഷം ഏപ്രില്‍ 18ന് മുംബൈയിലും 20-ന് ഡല്‍ഹിയിലും ഓരോ സ്‌റ്റോറുകള്‍ വീതം ആപ്പിള്‍ തുറന്നിരുന്നു. ആപ്പിള്‍ സിഇഒ ടിം കുക്ക് രണ്ട് സ്‌റ്റോറുകളുടെ ഉദ്ഘാടന ചടങ്ങിലും പങ്കെടുത്തിരുന്നു.

ഇന്ത്യയില്‍ കൂടുതല്‍ സ്റ്റോറുകള്‍ തുറക്കുന്നതിനൊപ്പം, റീട്ടെയില്‍ ബിസിനസ് ആഗോളതലത്തില്‍ വ്യാപിപ്പിക്കാനും പദ്ധതിയിടുന്നുണ്ട് ആപ്പിള്‍. ഇതിന്റെ ഭാഗമായി അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ആഗോള വിപണികളിലായി 50-ലധികം സ്റ്റോറുകളാണ് ഐഫോണ്‍ നിര്‍മാതാക്കള്‍ തുറക്കാന്‍ പോകുന്നത്. ആപ്പിളിന് നിലവില്‍ 26 രാജ്യങ്ങളിലായി 520 ലധികം സ്റ്റോറുകളുണ്ട്.

ഇന്ത്യ, യുഎസ്, യൂറോപ്പ് ഉള്‍പ്പെടെയുള്ള വിപണികളില്‍ ആപ്പിളിന്റെ ബ്രാന്‍ഡ് മൂല്യം ഉയര്‍ത്തുക എന്നതാണ് ലോകമെമ്പാടും ആപ്പിള്‍ കൂടുതല്‍ സ്റ്റോറുകള്‍ തുറക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ആപ്പിളിന്റെ പ്രധാന വരുമാനം ഓണ്‍ലൈന്‍ പര്‍ച്ചേസുകളിലൂടെയാണെങ്കിലും, ഉപഭോക്താക്കള്‍ക്ക് പുതിയ ഫോണിന്റെയും മറ്റ് ഡിവൈസുകളുടെയും റിലീസ് ദിവസം തന്നെ അവ വാങ്ങാനും, ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ലഭിക്കാനും സാധിക്കുമെന്നതിനാല്‍ ഓഫ്ലൈന്‍ സ്റ്റോറുകള്‍ക്ക് ബിസിനസില്‍ ഒരു പ്രധാന റോള്‍ തന്നെയുണ്ട്.

ഈ വര്‍ഷം ഏപ്രിലില്‍ പ്രവര്‍ത്തനമാരംഭിച്ച ഇന്ത്യയിലെ ആപ്പിളിന്റെ രണ്ട് സ്റ്റോറുകള്‍ ഇതിനകം 22 മുതല്‍ 25 കോടി രൂപയുടെ വില്‍പ്പന നടത്തിയതായി സമീപകാല റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ആപ്പിള്‍ മുംബൈ സ്റ്റോറില്‍ ഉദ്ഘാടന ദിനം 10 കോടിയിലധികം രൂപയുടെ വില്‍പ്പനയാണ് നടന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest