advertisement
Skip to content

അഞ്ജു സജിത്ത് എഴുതിയ പ്രണിധി നോവൽ റിവ്യൂ

"ആണുങ്ങൾ അലക്കില്ല കുട്ട്യേ. അത് നമ്മടെ പണി അല്ലേ? അവർ അവരുടേം അലക്കില്ല. നമ്മുടേം അലക്കില്ല." എന്നിങ്ങനെ സ്ത്രീപക്ഷ ചിന്തകൾ ഭാഗമായിരിക്കുമ്പോഴും ഇതൊരു സ്ത്രീപക്ഷ നോവലല്ല.

"ഓരോ ധാരണകളും ഇരുട്ട് പോലെയാണ്.   അത് മറവിൽ ചില യഥാർഥ്യങ്ങളെ ഒളിപ്പിക്കുന്നു." ഇത് പോലെയായിരുന്നു മാധവി എന്ന മാതുവിന്റെ ജീവിതം.   ഭർത്താവ് മരിച്ചു അദ്ദേഹത്തിന്റെ നഷ്ടത്തിലോടിയിരുന്ന കച്ചവടം നേരെയാക്കാൻ അശ്രാന്തം പരിശ്രമിക്കുന്ന വനിത.   അവരോടൊപ്പം താമസിക്കുന്ന ചെറുപ്പക്കാരികൾ.   അവരിലൊരാൾക്ക് അവരെ കൊല്ലാനുള്ള കാരണമുണ്ട്.   അവർ മരിച്ചാൽ അവരുടെ സ്വത്തുക്കൾ കിട്ടുന്നത് മറ്റൊരു താമസക്കാരിക്കാണ്.  അവിടെ തുണിയലക്കാൻ വരുന്ന ഒരു ധോബി.   അയാളുടെ ചെറുപ്പക്കാരാനും ആരോഗ്യവാനുമായ മകൻ.   മകൻ പോലും കാണാതെ തുണിയലക്കുകാരൻ ആ തുണികളിൽ നിന്ന് കണ്ടെടുക്കുന്ന കുറിപ്പുകൾ.   ഒരു വലിയ കുറ്റ ശ്രിംഖലയുടെ ഒരു കണ്ണി.  പ്രണിധി.

ഉദ്വേഗവും നിഗൂഢതയും കുറ്റാന്വേഷണവുമെല്ലാം ചേരുംപടി ചേർത്ത നോവലാണ് അഞ്ജു സജിത്ത് Anju Sajith എഴുതിയ പ്രണിധി.

"ആണുങ്ങൾ അലക്കില്ല കുട്ട്യേ.  അത് നമ്മടെ പണി അല്ലേ?  അവർ അവരുടേം അലക്കില്ല.  നമ്മുടേം അലക്കില്ല." എന്നിങ്ങനെ സ്ത്രീപക്ഷ ചിന്തകൾ ഭാഗമായിരിക്കുമ്പോഴും ഇതൊരു സ്ത്രീപക്ഷ നോവലല്ല.    പ്രണയവും വിരഹവും ആകാംക്ഷയും ഉൾചേർത്ത നോവൽ ഒരു പക്ഷേ ഒരു സ്ത്രീക്ക് മാത്രം എഴുതാവുന്ന രീതിയിലാണ് എഴുതിയിരിക്കുന്നത്.  പ്രത്യേകിച്ച് കൂട്ടുകാരികൾ തമ്മിലുള്ള ഇഴയടുപ്പത്തിലും അപൂർവ്വം പ്രണയഭാഗങ്ങളിലും.

ദില്ലിയുടെ പശ്ചാത്തലവും വിവിധ സംസ്ഥാന കഥാപാത്രങ്ങളും ശുദ്ധമായ എഴുത്തു ഭാഷയും നോവലിനെ വേറിട്ട വായനാനുഭവമാക്കുന്നു.  പ്രമേയത്തിന്റെ തിരഞ്ഞെടുപ്പും കഥാപാത്ര നിർമ്മിതിയും മികച്ചതായിരിക്കുമ്പോഴും സന്ദർഭങ്ങളുടെ അപര്യാപ്തതയും മുഖ്യവിഷയത്തിലേക്ക് വന്നെത്താനുള്ള കാലതാമസവും നോവലിനെ അല്പം പിറകോട്ടു വലിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest