ഫുട്ബോൾ കളിയെ ഒരുപാട് സ്നേഹിക്കുകയും ഒരു തികഞ്ഞ കാൽപ്പന്തുകളിക്കാരനുമായ ഫിറോസ്ഖാന് ആസ്ക് നൽകിയ ആദരവായിട്ടാണ് ഇത് കണക്കാക്കപ്പെട്ടത്.
ജനുവരി ഏഴിന് പേസ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന ഈ ഫുട്ബോൾ ടൂർണ്ണമെന്റ് തികച്ചും ഫിറോസ്ഖാന്റെ ഓർമ്മകളാൽ നിറഞ്ഞുനിന്നു.
ഉദ്ഘാടന യോഗത്തിൽ ആസ്ക് പ്രസിഡന്റ് ശ്രീ സുനിൽ പി ഉണ്ണീരി അദ്ധ്യക്ഷനായീ.
ആസ്ക് സ്പോർട്സ്
കൺവീനർ ദീപക് ഗോപി സ്വാഗതം പറഞ്ഞു.
ടൂർണമെന്റ് ഉൽഘാടനം ചെയ്ത് അക്കാഫ് ഇവന്റ് പ്രസിഡന്റ് ശ്രീ ചാൽസ് പോൾ സംസാരിച്ചു.
അക്കാഫ് ഇവന്റ് ജനറൽ സെക്രട്ടറി ശ്രീ. ബിജു ആശംസകൾ നേർന്നു. അതിന് ശേഷം ആസ്ക് ജോയിൻ സ്പോർട്സ് കൺവീനർ ഷനോജ് നന്ദിയും പറഞ്ഞു.
ഇന്ത്യൻ അസോസിയേഷൻ ഷാർജ യുടെ ട്രഷറർ ഷാജി ജോൺ വൈസ് പ്രസിഡണ്ട് പ്രദീപ് നെന്മാറ മാനേജിംഗ് കമ്മറ്റി അംഗങളായ അനീഷ്. അബുബക്കർ. താലിബ് എന്നിവർ മൽസരത്തിലുടനിളം സജീവമായി ഉണ്ടായിരുന്നു.
മറ്റു പല പല കൂട്ടായ്മയിൽ നിന്ന് എത്തിയവരും ഫിറോസ്ഖാന്റെ കൂട്ടുകാരും ബന്ധുക്കളും , ആസ്ക് മെംബർമാരും ചേർന്ന ഈ ചടങ്ങ് ഫിറോസിന്റെ ഓർമ്മകളുടെ സംഗമഭൂമിയായി മാറി.
പേസ് ഇൻറർനാഷണൽ സ്കൂളിന്റെ ഗ്രൗണ്ട് അക്ഷരാർത്ഥത്തിൽ ജനസാഗരമായി.
യു എ ഇ യിലെ ശക്തരായ 16 ടീമുകൾ മാറ്റുരച്ച ഈ ടൂർണമെന്റിൽ അമിഗോസ് എഫ് സി ചാമ്പ്യൻമാരായി.ദുബൈമേറ്റ്സ് ഫസ്റ്റ് റണ്ണറപ്പുമായി.
വരും വർഷങ്ങളിൽ കൂടുതൽ ഭംഗിയായി ഫിറോസ് മെമ്മോറിയൽ ഫുട്ബോൾ ടൂർണ്ണമെൻറ് നടത്തുമെന്ന് ആസ്ക് ഭാരവാഹികൾ അറിയിച്ചു