advertisement
Skip to content

അലക്സാണ്ടർ ജോഷ്വ (72) ന്യൂ യോർക്കിൽ നിര്യാതനായി

ന്യൂയോർക്ക് : ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിൽ ഉദ്യോഗസ്ഥനായിരുന്ന അലക്സാണ്ടർ ജോഷ്വ (72) നിര്യാതനായി. ജോലിയിൽ നിന്ന് വിരമിച്ചു ന്യൂ യോർക്ക് വെചെസ്റ്ററിൽ വിശ്രമ ജീവിതം നയിക്കുവാരുന്നു.

പത്തനംതിട്ട തുമ്പമൺ തൊണ്ടംവേലിൽ വല്ലഭത്തിനാൽ മുട്ടം വീട്ടിൽ പരേതരായ വല്ലഭത്തിനാൽ തോമസ് ജോഷ്വയുടെയും അന്നമ്മ ജോഷ്വയുടെയും പുത്രനാണ്.

പന്തളം എൻഎസ്എസ് കോളേജിൽ നിന്ന് ബിരുദവും റായ്പൂർ രവിശങ്കർ സർവകലാശാലയിൽ നിന്ന് ഒന്നാം ക്ലാസോടെ ബിരുദാനന്തര ബിരുദവും നേടി. 1981 നവംബറിൽ ന്യൂയോർക്കിലെ വൈറ്റ് പ്ലെയിൻസിലെത്തി. സാമൂഹ്യ സേവന രംഗത്തും കുടുംബ ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നതിലും വളരെശ്രദ്ധാലുവായിരുന്നു. മാർത്തോമ്മാ സഭയുടെ സ്ഥാപനത്തിൽ കുടുംബത്തിന്റെ പങ്കിനെ കുറിച്ച് അഭിമാനപൂർവം സംസാരിക്കയും ചെയ്തു.

ഭാര്യ: പൊന്നമ്മ മാത്യു.
മക്കൾ: ആൽഫ്രഡ്, റോബർട്ട്, വിൻഫ്രെഡ്.

സഹോദരങ്ങൾ: ഏലിയമ്മ മത്തായി, പരേതരായ ടിജെ തോമസ്, വിജെ കോശി, വിജെ ഫിലിപ്പ്, വിജെ രാജൻ.

പൊതുദർശനം: ഫെബ്രുവരി 21 വെള്ളിയാഴ്ച 4:30 PM – 8:00 PM, സെന്റ് തോമസ് മാർത്തോമ്മാ ചർച്ച്, യോങ്കേഴ്‌സ്, ന്യൂ യോർക്ക്.
സംസ്കാര ശുശ്രൂഷ: ഫെബ്രുവരി 22 ശനിയാഴ്ച രാവിലെ 9:00 AM, സെന്റ് തോമസ് മാർത്തോമ്മാ ചർച്ച്.
സംസ്കാരം: Kensico Cemetery, Valhalla, NY.

കൂടുതൽ വിവരങ്ങൾക്ക്: (914) 409-3001.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest