ഫ്ലോറിഡ: സ്‌പെഷ്യൽ ഓപ്പറേഷൻസ് എയർമാൻ്റെ വീട്ടിൽ ഇരച്ചു കയറി ലോക്കൽ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി.ഹർൾബർട്ട് ഫീൽഡിലെ നാലാമത്തെ സ്പെഷ്യൽ ഓപ്പറേഷൻസ് സ്ക്വാഡ്രണിലേക്ക് നിയോഗിക്കപ്പെട്ട സീനിയർ എയർമാൻ റോജർ ഫോർട്ട്സണ്ണിനെയാണെന്ന് വെടിവെച്ചു കൊലപ്പെടുത്തിയതെന്ന് കുടുംബത്തിന് വേണ്ടിയുള്ള അഭിഭാഷകൻ ബുധനാഴ്ച പറഞ്ഞു. 23, മെയ് 3 ന് തൻ്റെ അപ്പാർട്ട്മെൻ്റിൽ തനിച്ചായിരുന്നപ്പോൾ പോലീസ് വാതിൽ തകർത്ത് ആറ് തവണ വെടിവെക്കുകയായിരുന്നു. ഫ്‌ളോറിഡയിലെ എയർമാനെ വീട്ടിൽ കയറി 6 തവണ വെടിവെച്ചുകൊന്ന പോലീസ് തെറ്റായ അപ്പാർട്ട്‌മെൻ്റിൽ പ്രവേശിച്ചിരിക്കാമെന്ന് കുടുംബം അറിയിച്ചു
അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൽ ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള തർക്കത്തെത്തുടർന്നു ഒകലൂസ കൗണ്ടി ഷെരീഫ് ഓഫീസ് സ്ഥലത്തെത്തി , പോലീസ് റേഡിയോ കമ്മ്യൂണിക്കേഷനുകൾ പ്രകാരം, കറുത്തവർഗകാരനായ ഫോർട്ട്സണിനെ ഡെപ്യൂട്ടികൾ നെഞ്ചിൽ ഒന്നിലധികം തവണ വെടിവച്ചു.
2019 നവംബർ 19-ന് ഫോർട്ട്‌സൺ എയർഫോഴ്‌സിൽ ചേർന്നു. റോജർ ഹൈസ്കൂളിൽ നിന്ന് ബിരുദം നേടിയത് ബഹുമതികളോടെയാണെന്നും ക്രിമിനൽ റെക്കോർഡ് ഉണ്ടായിരുന്നില്ലെന്നും ക്രംപ് കൂട്ടിച്ചേർത്തു.
വാർത്താക്കുറിപ്പിൽ ഉൾപ്പെട്ടിരിക്കുന്ന ഡെപ്യൂട്ടിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണത്തിൻ്റെയും ഭരണപരമായ അവലോകനത്തിൻ്റെയും ഫലം ലഭിക്കുന്നതുവരെ "വേതനത്തോടുകൂടിയ അഡ്മിനിസ്‌ട്രേറ്റീവ് അവധിയിലാണ്", ഷെരീഫിൻ്റെ ഓഫീസ് അറിയിച്ചു.