advertisement
Skip to content

എയർ ഇന്ത്യ ആദ്യ വിമാനം ജനുവരി 8 ന്ഡാളസ് ഇൻ്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങും

ഡാളസ് :ജനുവരി ആദ്യം ഡാളസ് ഫോർട്ട് വർത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇന്ത്യ എയർ ഒരു പുതിയ ഫ്ലൈറ്റ് റൂട്ട് ഉൾപ്പെടുത്തി. എയർ ഇന്ത്യയുടെ വെബ്‌സൈറ്റ് അനുസരിച്ച് ജനുവരിയിൽ എക്കണോമി, ബിസിനസ് ക്ലാസ് സീറ്റിംഗ് സഹിതം ആഴ്ചയിൽ ഏഴ് തവണ ഫ്ലൈറ്റുകൾ വാഗ്ദാനം ചെയ്തിരിക്കുന്നത്

ഇന്ത്യയിലെ ന്യൂ ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് ടെക്‌സസിലേക്കുള്ള ആദ്യ വിമാനം ജനുവരി 7 ന് ആരംഭിക്കും, എന്നാൽ 28 മണിക്കൂർ 35 മിനിറ്റ് ഫ്ലൈറ്റിൽ ഇന്ത്യയിലെ മുംബൈയിലെ ലേഓവറുകൾ ഉൾപ്പെടുന്നതിനാൽ ജനുവരി 8 ന് ഡാലസിൽ ഇറങ്ങും.

എയർ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള ആറാമത്തെ വിമാനമാണ് ഡാലസ് ഫോർട്ട് വർത്ത് . വെബ്‌സൈറ്റ് അനുസരിച്ച് ന്യൂജേഴ്‌സിയിലെ നെവാർക്ക്., സാൻ ഫ്രാൻസിസ്കോ, ചിക്കാഗോ, ന്യൂയോർക്ക്, വാഷിംഗ്ടൺ ഡി.സി.എന്നിവയാണ് മറ്റുള്ള വിമാനത്താവളങ്ങൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest