advertisement
Skip to content

ഖലിസ്ഥാൻ ഭീകരന്റെ മോചനത്തിന് കേജ്‌രിവാളുമായി ധാരണ

ആംആദ്മി പാർട്ടിക്ക് 2014 മുതൽ 2022 വരെ 133.54 കോടി രൂപ നൽകിയെന്ന് ഖലിസ്ഥാൻ സംഘടനാനേതാവ് ഗുർപട്‌വന്ത് സിങ് പന്നു അവകാശപ്പെട്ടു.

ഖലിസ്ഥാൻ വിമോചന സേനാ ഭീകരൻ ജയിലിൽ കഴിയുന്ന ദേവേന്ദർ പാൽ സിങ് ഭുള്ളറെ മോചിപ്പിക്കാൻ എഎപിയുടെ കൺവീനർ അരവിന്ദ് കേജ്‌രിവാളുമായി ധാരണയായതെന്നും ഇതിനുള്ള ഉപകാരമായി പണം കൈമാറുകയുമായിരുന്നെന്നും സിഖ് ഫോർ ജസ്റ്റിസ് സംഘടനയുടെ നേതാവ് കഴിഞ്ഞ ദിവസം പുറത്തുവിട്ട വിഡിയോയിൽ ആരോപിച്ചു.

ഇത് ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ നടപ്പാക്കാതിരുന്ന എഎപി, ഖലിസ്ഥാൻ അനുകൂലികളോടു മറുപടി പറയേണ്ടി വരുമെന്നും പന്നു പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest