വെസ്റ്റ് ഓറഞ്ച്, ന്യു ജേഴ്‌സി: ആദ്യകാല മലയാളികളിലൊരാളും അന്തരിച്ച റവ. ഫാ. ജോൺ മാത്യൂസ് അച്ഛന്റെ പത്നിയുമായ ആച്ചിയമ്മ (ഗ്രേസ്) മാത്യൂസ് (94) ന്യു ജേഴ്‌സിയിൽ അന്തരിച്ചു. ബ്രോങ്ക്സ് ഓർത്തഡോക്സ് ചർച്ച്, ന്യു ജേഴ്‌സി സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച് എന്നിവ സ്ഥാപിക്കുന്നതിൽ മാവേലിക്കര പള്ളത്ത് കുടുംബാംഗമായ അച്ഛനോടൊത്തു സജീവമായി പ്രവർത്തിച്ചു. മാവേലിക്കര കുറ്റിശേരി കുടുംബാംഗമാണ് പരേത.
മക്കൾ: ലിസി ചാണ്ടി (ബീന), ആനി മാത്യൂസ് (ബിജി) മരുമകൻ: ജോൺ ചാണ്ടി
കൊച്ചുമക്കൾ: സഞ്ജയ് മാത്യൂസ്, ക്രിസ്റ്റൽ ചാണ്ടി ആൻഡേഴ്സൺ, ജോനഥൻ ചാണ്ടി. മരുമക്കൾ: കാറ്റി മാത്യൂസ്, ഡേവിഡ് ആൻഡേഴ്സൺ, ആഷ്‌ലിൻ ചാണ്ടി
കൊച്ചുമക്കളുടെ മക്കൾ: ഡെക്ലൻ ജെയിംസ് മാത്യൂസ്, സിയറ ആൻഡേഴ്സൺ, ബ്രൂക്ക്ലിൻ ആനിറോസ് മാത്യൂസ്
വിവരങ്ങൾക്ക്: രാജു പള്ളത്ത് 732 429 9529

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.