advertisement
Skip to content

ഡാളസ്സിൽ വാഹനാപകടത്തിൽ മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം

ഡാളസ് : സ്പ്രിംഗ് ക്രീക്ക് - പാർക്കർ റോഡിൽ സെപ്റ്റംബർ 7 ശനിയാഴ്ച രാത്രിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് പ്ലേനോ മെഡിക്കൽ സിറ്റി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ശ്രീ വിക്ടർ വർഗ്ഗീസ് (സുനിൽ, 45 വയസ്സ്), ഭാര്യ ശ്രീമതി ഖുശ്ബു വർഗ്ഗീസ് എന്നിവർ മരണത്തിനു കീഴടങ്ങി .

പരേതനായ അമേരിക്കാൻ സാഹിത്യകാരൻ അബ്രഹാം തെക്കേമുറിയുടെ സഹോദരപുത്രനാണ് വിക്ടർ .

എഴുമറ്റൂർ മാൻകിളിമുറ്റം സ്വദേശി പരേതനായ ശ്രീ ഏബ്രഹാം വർഗ്ഗീസിൻ്റെയും ശ്രീമതി അമ്മിണി വർഗ്ഗീസിൻ്റേയും മകനാണ് ശ്രീ വിക്ടർ വർഗീസ്. ശ്രീ വിക്ടർ വർഗ്ഗീസിനും ശ്രീമതി ഖുശ്ബു വർഗ്ഗീസിനും രണ്ട് മക്കളുണ്ട്.

പൊതുദർശനം: സെപ്റ്റംബർ 20 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ സെഹിയോൺ മർത്തോമാ ആരാധനാലയത്തിൽ (Sehion Mar Thoma Church , 3760 14th St, Plano, Texas 75074)

സംസ്കാര ശുശ്രൂഷകൾ:സെപ്റ്റംബർ 21 രാവിലെ 10 മണിക്ക് സെഹിയോൺ മർത്തോമാ ആരാധനാലയത്തിൽ ആരംഭിക്കുകയും തുടർന്ന് ഭൗതിക സംസ്കാരവും നടക്കും. ശുശ്രൂഷകൾ തത്സമയം www.provisiontv.in - ലഭ്യമാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest