advertisement
Skip to content

ആത്മഹത്യ കൊലപാതകത്തിൽ 5 പേർ ന്യൂ യോർക്കിൽ മരിച്ചു

ന്യൂ യോർക്ക്: ലോങ്ങ് ഐലൻഡിൽ 95 വയസ്സുള്ള സ്ത്രീയുടെ മരണത്തിന് ഏകദേശം ഒരാഴ്ചയ്ക്ക് ശേഷം, ഞായറാഴ്ച ഉച്ചക്ക് അഞ്ച് പേരുടെ മരണത്തിനു ഇടയാക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം നടന്നു കൊണ്ടിരിക്കുന്നു.

ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ലോങ്ങ് ഐലൻഡ് സയോസെറ്റ് വീട്ടിൽ അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തിയതായി നാസൗ കൗണ്ടി പോലീസ് പറഞ്ഞു. വീടിന് പുറത്ത് വെടിയേറ്റ് മരിച്ച നിലയിൽ ഒരാളെ പോലീസ് കണ്ടെത്തിയതായി പോലീസ് അറിയിച്ചു. മരിച്ച മറ്റ് നാല് പേരെയും മൃതദേഹം വീടിനുള്ളിൽ നിന്ന് കണ്ടെത്തി.

അന്തരിച്ച തെരേസ മാർത്ത ഡെലൂസിയ

വീടിനു മുൻവശത്തു മരിച്ച ആൾ സ്വയം വെടിവെച്ച് കൊല്ലുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. ആഗസ്റ്റ് 19-ന് അന്തരിച്ച തെരേസ മാർത്ത ഡെലൂസിയയുടെ വിലാസമാണ് വീട്. വെള്ളിയാഴ്ച കാല്‌വെർട്ടൺ നാഷണൽ സെമിത്തേരിയിൽ ആയിരുന്നു അടക്കം. കഴിഞ്ഞ ആഴ്‌ചയിൽ അവരുടെ കുടുംബത്തിലെ അംഗങ്ങൾ ചിലർ മറ്റു സംസ്ഥാങ്ങളിൽ നിന്നും ഒത്തുകൂടിയതായി ദീർഘകാലം അയൽവാസി ആയിരുന്നവർ സ്ഥിരീകരിച്ചു.

അമ്മ മരിച്ചു അതിനാൽ അവർ വീട് വിൽക്കുകയായിരുന്നു, പ്രാദേശിക റിയൽ എസ്റ്റേറ്റ് ഏജൻ്റായ മേരി മക്കാലുസോ പറഞ്ഞു, ഉച്ചയോടെ വീട്ടിൽ ബന്ധുക്കളെ കാണേണ്ടതായിരുന്നു - എന്നാൽ അവർ എത്തിയപ്പോഴേക്കും പോലീസ് വഴികൾ അന്വേഷണത്തിനായി അടച്ചിരുന്നു.

Google Maps - അന്തരിച്ച തെരേസ മാർത്ത ഡെലൂസിയയുടെ വിലാസമാണ് വീട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest