പി പി ചെറിയാൻ
ഒക്‌ലഹോമ: തിങ്കളാഴ്ച രാവിലെ ഒക്‌ലഹോമ സിറ്റിയിലെ വീട്ടിനുള്ളിൽ രണ്ട് കുട്ടികളടക്കം അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
മരിച്ചവരിൽ നിലവിലെ രണ്ട് വിദ്യാർത്ഥികളും ഒരു മുൻ വിദ്യാർത്ഥിയും ഉണ്ടെന്ന് മുസ്താങ് പബ്ലിക് സ്കൂൾ സൂപ്രണ്ട് ചാൾസ് ബ്രാഡ്ലി പ്രസ്താവനയിൽ പറഞ്ഞു.
മരിച്ചവർ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നും എന്താണ് സംഭവിച്ചതെന്ന്ഇതുവരെ വെളിപ്പെടുത്താൻ കഴിയില്ലെന്ന് ഒക്ലഹോമ സിറ്റി പോലീസ് സാർജൻ്റ്. ഗാരി നൈറ്റ് പറഞ്ഞു,
ഒക്‌ലഹോമ നഗരത്തിൻ്റെ പടിഞ്ഞാറ് 16 മൈൽ അകലെയുള്ള വസതിയിൽ മൃതദേഹങ്ങൾ ഉണ്ടെന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ രാവിലെ 9:35 ന് പോലീസിനെ അയച്ചതായി നൈറ്റ് പറഞ്ഞു.
കൊല്ലപ്പെട്ട അഞ്ച് പേർക്കും കൊലപാതകത്തിന് സമാനമായ പരിക്കുകളുണ്ടെന്ന് പോലീസ് സർജൻറ് ഗാരി നൈറ്റ്.,"പറഞ്ഞു. അവരുടെ ഐഡൻ്റിറ്റികൾ ഇപ്പോഴും ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ്.
